കരുത്താര്‍ജിക്കാന്‍ സോണി; ടിവി, സ്‌മാർട് ഫോൺ നിര്‍മാണം നിര്‍ത്തുന്നു!
വ്യാഴം, 19 ഫെബ്രുവരി 2015 (10:43 IST)
പ്രമുഖ ജാപ്പനീസ് ഇലക്‌ട്രോണിക്‌സ് കമ്പനിയായ സോണി ടിവി, സ്‌മാർട് ഫോൺ നിര്‍മാണത്തില്‍ നിന്ന് പിന്മാറാന്‍ ഒരുങ്ങുന്നു. അടുത്ത വർഷത്തോടെ ഈ വിഭാഗങ്ങളിൽ നിന്ന് പൂര്‍ണ്ണമായും പിൻവാങ്ങാനാണ് സോണി അലോചിക്കുന്നത്.
നടപ്പു സാമ്പത്തിക വർഷവും മൊത്തം ലാഭത്തിൽ വന്ന ഇടിവ് പ്രതീക്ഷിക്കുന്നതും. വില്‍പ്പനകള്‍ ഇടിഞ്ഞതിന്റെ പശ്‌ചാത്തലത്തിലുമാണ് സോണി കോർപ്പറേഷൻ പുതിയ തീരുമാനത്തില്‍ എത്താന്‍ കാരണം.
എന്നാല്‍ പ്രൊഫഷണൽ കാമറ, വീഡിയോ ഗെയിം, എന്റെർടെയ്ൻമെന്റ് ബിസിനസ് എന്നിവയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും. ഇതിലൂടെ 2018ഓടെ ലാഭത്തിൽ 25 ശതമാനം വർദ്ധന നേടാനുള്ള നടപടികൾ സോണി സ്വീകരിക്കുന്നതായി സിഇഒ കാസു ഹിറായ് വ്യക്തമാക്കി. വില്‍പ്പന ഇടിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് തവണയും നഷ്‌ടമാണ് കമ്പനിക്ക് നേരിടേണ്ടി വന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.