ഓഹരി സൂചികകള്‍ നേട്ടത്തോടെ തുടങ്ങി

ചൊവ്വ, 24 മാര്‍ച്ച് 2015 (11:11 IST)
ആഗോള വിപണിയില്‍ എണ്ണവിലയില്‍ ഏറ്റ കുറച്ചില്‍ നടന്നു കൊണ്ടിരിക്കുന്ന സമയമായിട്ടും ഇന്നും ഓഹരി സൂചികകള്‍ നേട്ടത്തോടെ തുടങ്ങി. സെന്‍സെക്‌സ് സൂചിക 56 പോയന്റ് ഉയര്‍ന്ന് 28248ലും നിഫ്റ്റി സൂചിക 13 പോയന്റ് ഉയര്‍ന്ന് 8563ലുമെത്തി.

345 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 282 ഓഹരികളില്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. സണ്‍ ഫാര്‍മ, ടിസിഎസ്, ഐടിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വിപ്രോ, മാരുതി തുടങ്ങിയവ നേട്ടത്തിലും ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി തുടങ്ങിയവ നഷ്ടത്തിലുമാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക