സാംസങ്​ ഗാലക്​സി എസ്​8​ ന്റെ പ്രീ ഓർഡർ ഏപ്രിൽ 17ന് ആരംഭിക്കും

ശനി, 18 മാര്‍ച്ച് 2017 (10:17 IST)
മൊബൈൽ ഫോൺ വിപണിയില്‍ മൽസരം ശക്​തമാക്കികൊണ്ട് കൊറിയൻ മൊബൈൽ ഫോൺ നിർമാതാക്കളായ സാംസങ്​ ഗാലക്​സി  എസ്​8​ ന്റെ പ്രീ ഓർഡർ ആരംഭിക്കുന്നു. നോട്ട് 7​ പിൻവലിച്ചപ്പോള്‍ ഉണ്ടായ നഷ്​ടം നികത്താനാണ്​ കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്.
 
ഏപ്രിൽ 17നും കാനഡയിലും 28നും കൊറിയൻ വിപണിയിലും ഫോണി​ന്റെ പ്രീ ബുക്കിങ്​  ആരംഭിക്കുമെന്ന്  റിപ്പോർട്ടുകളുണ്ട്. ഏപ്രിൽ 28​ന്​ ഫോണി​ന്റെ ലോഞ്ചിങ്​ കമ്പനി ഔദ്യോഗികമായി നിർവഹിക്കുമെന്ന് പറയുന്നു. 
എന്നാൽ ഇന്ത്യൻ വിപണിയിൽ ഫോൺ പുറത്തിറക്കുന്നതിനെ കുറിച്ച്​  യാതൊരു സൂചനകളും സാംസങ്​ നൽകിയിട്ടില്ല. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളിലൊന്നാണ്​ ഗാലക്​സി എസ്​8. 

വെബ്ദുനിയ വായിക്കുക