സാംസങ്ങ് ഗാലക്‌സി നോട്ട് 7; അത്ഭുതപ്പെടുത്തുന്ന സവിശേഷതകളുമായി ഇന്ത്യന്‍ വിപണിയില്‍!

Webdunia
ശനി, 13 ഓഗസ്റ്റ് 2016 (09:21 IST)
സാംസങ്ങിന്റെ ഫാബ്ലറ്റ് ഫ്ലാഗ്‌ഷിപ് മോഡല്‍ ഗാലക്‌സി നോട്ട് 7 ഇന്ത്യന്‍ വിപണിയിലെത്തി. ഐറിസ് സ്‌കാനറും ബയോമെട്രിക് ലോക്കുമായാണ് ഫോണ്‍ എത്തിയിട്ടുള്ളത്. കൂടാതെ ന്യൂ എസ് പെന്‍ ഗാലക്‌സി നോട്ട് 7 ന്റെ മറ്റൊരു പ്രത്യേകതയാണ്. ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാലോയിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
 
4 ജിബി റാം, 64 ജിബി, 128 ജിബി, 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് മോഡലുകളും ഉണ്ട്. പിന്‍വശത്തെ ക്യാമറ 12 മെഗാപിക്‌സലും മുന്‍വശത്തെ ക്യാമറ 5 മെഗാപിക്‌സലുമാണ്. 3,600 എംഎച്ച് ആണ് ബാറ്ററിലൈഫ്. ബ്ലാക് ഒണിക്‌സ്, സില്‍വര്‍, ടൈറ്റാനിയം, ബ്ലൂ കോറല്‍ എന്നീ നിറങ്ങളിലാണ് ഫോണ്‍വിപണിയിലെത്തുക.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article