ഗ്യാലക്‌സി സി 5 പ്രൊ എന്ന തകര്‍പ്പന്‍ സ്മാര്‍ട്ട് ഫോണുമായി സാംസങ്ങ് എത്തുന്നു. ഗ്യാലക്‌സി സി 7 പ്രൊയെപ്പോലെ മേപ്പിള്‍ ലിഫ്, ലേക്ക് ബ്ലൂ, പൗഡര്‍ റോസ് എന്നീ കളര്‍ വേരിയന്റുകളില്‍ സി 5 പ്രൊ ലഭ്യമാകും. ഏകദേശം 24,100 രൂപയാണ് ഈ ഫോണിന്റെ വില. മാര്‍ച്ച് 16 മുതലാണ് ഫോണിന്റെ വില്പന ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
മെറ്റല്‍ യൂണിബോഡി ഡിസൈനില്‍ പുറത്തിറങ്ങുന്ന ഈ ഫോണിന്റ പുറക് വശത്ത് മുകളില്‍, നടുവിലായാണ് ക്യാമറ. ഹോം ബട്ടണിലാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എംബഡ് ചെയ്തിരിക്കുന്നത്. യുഎസ്ബി ടൈപ്‌സി പോര്‍ട്ട്, സ്പീക്കര്‍ ഗ്രില്‍, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ കീഴ്ഭാഗത്താണ് നല്‍കിയിട്ടുള്ളത്. പവര്‍ ബട്ടണ്‍ വലത് വശത്തും വോളിയം ബട്ടണ്‍ ഇടത് വശത്തുമായാണ് നല്‍കിയിരിക്കുന്നത്.
5.5 ഇഞ്ച് ഫുള്‍ എച്ച് ഡി സൂപ്പര്‍ അമോലെഡ് ഡിസപ്ലേയാണ് ഫോണിനുള്ളത്. ഹൈബ്രിഡ്യുവല്‍ സിം സ്മാര്‍ട്ട് ഫോണായ സി 5 പ്രൊ ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്‌മെലോയിലാണ് പ്രവര്‍ത്തിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 625 ഒക്ടാകോര്‍ പ്രോസസര്‍ ഈ ഫോണിന് കരുത്തേകുന്നത്. 4 ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ വര്‍ധിപ്പിക്കാവുന്ന 64 ജിബി ഇന്റേണല്‍ മെമ്മറി എന്നീ ഫീച്ചറുകളും ഫോണിലുണ്ട്.
എഫ്/1.9 അപേര്‍ച്ചറോടും എഇഡി ഫ്‌ലാഷോടും കൂടിയ 16 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, ഇതേ ക്വാളിറ്റിയുള്ള സെല്‍ഫി ക്യാമറ എന്നിവയും ഫോണിലുണ്ട്. 2600 എംഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. ബ്ലൂടൂത്ത് 4.2, വൈഫൈ, യുഎസ്ബി ടൈപ്പ്‌സി പോര്‍ട്ട്, 3.5 എംഎം ആഡിയോ ജാക്ക്, ജിപിഎസ്, എന്‍എഫ്എസ്, 4ജി എല്‍ടിഇ എന്നീ സവിശേഷതകളും ഗ്യാലക്‌സി സി 5 പ്രൊയില്‍ ഉണ്ടായിരിക്കും.