ദി വിൻസർ കാസ്റ്റിൽ, പ്രകൃതിയുമായി അടുക്കാൻ ഒരിടം!

തിങ്കള്‍, 4 ഫെബ്രുവരി 2019 (12:20 IST)
പ്രകൃതിയുടെ സൗന്ദര്യം തേടി യാത്ര തിരിക്കുന്നവർക്ക് ഒഴിവാക്കാൻ പറ്റാത്തൊരിടമാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം. ഓരോ ജില്ലകളിലും വ്യത്യസ്‌തമായ അനുഭൂതികൾ. എന്നാൽ പതിനാല് ജില്ലകളിൽ നിന്നും കോട്ടയം വ്യത്യസ്‌തമാകുന്നത് എന്തുകൊണ്ടാണ്?
 
യാത്രകളെ സ്‌നേഹിക്കുന്നവർക്ക് കാണാൻ മനോഹരമായ സ്ഥലങ്ങൾ ഉള്ളത് മറ്റ് ജില്ലകളെപോലെ തന്നെ കോട്ടയത്തേയും മികവുറ്റതാക്കുന്നു. എന്നാൽ മറ്റുള്ള സ്ഥലങ്ങളിൽ നിന്നും വ്യത്യസ്‌തമായ, കോട്ടയത്തിന് മാത്രം സ്വന്തമായ ഒരു പ്രത്യേകത എന്താണ്? അതെ, ദി വിൻസർ കാസ്റ്റിൽ!
 
പ്രകൃതിയുമായി അടുത്തിടപഴകാൻ അല്ലെങ്കിൽ അവയിൽ ലയിക്കാൻ യാത്രകൾക്ക് തയ്യാറെടുക്കുമ്പോൾ താമസ സ്ഥലം തിരഞ്ഞെടുക്കുന്നതിൽ പ്രത്യേക ശ്രദ്ധ വേണം. നമ്മൾ താമസിക്കുന്നയിടം എത്രമാത്രം വ്യത്യസ്‌തമായ അനുഭവം നമുക്ക് തരുമെന്ന് മുൻകൂട്ടി മനസിലാക്കണം.
 
അത്തരത്തിൽ വ്യത്യസ്‌തമായ, ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത നിമിഷങ്ങൾ നമുക്ക് സമ്മാനിക്കുന്ന ഒരിടമായിരിക്കും കോട്ടയത്തുള്ള ദി വിൻസർ കാസ്‌റ്റിൽ.! പുറമേ നിന്ന് കാണുന്നവർക്ക് ഒരു ഫോർ സ്‌റ്റാർ ഹോട്ടൽ മാത്രമായിരിക്കും ഇത്. എന്നാൽ 25 ഏക്കറിൽ തലവിരിച്ച് നിൽക്കുകയാണ് വിൻസർ കാസ്‌റ്റിൽ!
 
ഹോട്ടലിന്റെ പിന്നിൽ ആയിരക്കണക്കിന് ഫലവൃക്ഷങ്ങൾ നിറഞ്ഞ വിശാലമായ ബൊട്ടാണിക്കൽ ഗാർഡനും കൊളോണിയൽ വാസ്തുശില്പ രീതിയിലുള്ള കോട്ടേജുകളും അതിനു പിന്നിൽ വിശാലമായ വേമ്പനാട്ട് കായലുമാണ്. തീർന്നില്ല, എട്ടുകെട്ട്, നാലുകെട്ട്, ഫ്ലോട്ടിങ് റെസ്റ്റോറന്റ്, കൺവൻഷൻ സെന്റർ, ഹൗസ് ബോട്ട്, കുട്ടവഞ്ചി സവാരി, പെഡൽ ബോട്ടിംഗ്, ഫിഷിങ്, ആയുർവേദിക് സെന്റർ & സ്പാ സൗകര്യങ്ങളും ഇതിനുള്ളിൽ തന്നെയുണ്ട്.
 
ഇതിനൊക്കെ പുറമേ ഡെസ്റ്റിനേഷൻ വെഡിങ്, കോർപ്പറേറ്റ് ഇവന്റസ്‌, ബിസിനസ് മീറ്റിംഗുകൾ എന്നിവയ്‌ക്കും ഇവിടം അനുയോജ്യമാണ്. ഡച്ചുകാരുടെ ബിൽഡിംഗുകൾ പുനർനിർമ്മിച്ച് 2000ൽ പ്രവർത്തനമാരംഭിച്ചതാണ് ഈ ഹോട്ടൽ. കേരളത്തിലുള്ള എല്ലാ വൃക്ഷങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകുന്ന ഇടം എന്ന് ചോദിച്ചാലും പറയാൻ ഈ ഹോട്ടലിന്റെ പേര് മാത്രമേ കാണൂ.
 
അതുപോലെ തന്നെ പുറകിലൂടെ ഒഴുകുന്ന തടാകത്തിൽ ഇല്ലാത്ത മത്സ്യങ്ങളും ഇല്ല. ചില മത്സ്യങ്ങൾക്ക് വേണ്ടി മാത്രം വിദേശികൾ വരുന്ന ഇടമാണ് ഇത്. 250ഓളം സ്‌റ്റാഫുകളെ വെച്ച് നടത്തിക്കൊണ്ടുപോകുന്ന ഈ ഹോട്ടൽ പ്രകൃതിയുമായി ഇണങ്ങിനിൽക്കുന്നതുകൊണ്ടുതന്നെയാണ് ആളുകൾക്കും എന്നും വിൻസർ കാസ്‌റ്റിൽ ഒരു പുതുമയായി തോന്നുന്നത്!

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍