റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ നിരക്ക് മാറ്റമില്ലാതെ 7.25 % ആയും റിവേഴ്സ് റിപ്പോ നിരക്ക് മാറ്റമില്ലാതെ 6.25 % ആയും തുടരും. വിപണിയും ധനകാര്യ വിദഗ്‌ധരും പ്രതീക്ഷിച്ചതു പോലെ തന്നെയാണ് റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചത്. പലിശ നിരക്കുകളില്‍ മാറ്റമുണ്ടാകില്ല എന്ന് സാമ്പത്തികലോകം പ്രതീക്ഷിച്ചിരുന്നു.