അർബൻ കോ ഓപ്പറേറ്റീവ്,റൂറൽ കോ ഓപ്പറേറ്റീവ് ബാങ്കുകൾ തുടങ്ങിയവയുടെ വായ്പാ പരിധി യഥാക്രമം 2011ലും 2009ലുമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ഈ പരിധികൾ ഉയർത്താനാണ് ആർബിഐ അനുമതി നൽകിയത്. മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ളവർക്കായുള്ള സേവനം കൂടുതൽ കാര്യക്ഷമമായി നടത്താൻ ഇതിലൂടെ സഹകരണ ബാങ്കുകൾക്ക് കഴിയും. ഇതുമായി ബന്ധപ്പെട്ട സർക്കുലർ ഉടൻ പുറത്തിറക്കുമെന്ന് ആർബിഐ ഗവർണർ പറഞ്ഞു.