വായ്പനയം പ്രഖ്യാപിച്ചു; പലിശനിരക്കുകളില്‍ മാറ്റമില്ല

ചൊവ്വ, 1 ഡിസം‌ബര്‍ 2015 (10:02 IST)
ഈ വര്‍ഷത്തെ അഞ്ചാമത്തെയും അവസാനത്തെയും വായ്പനയം റിസര്‍വ് ബാങ്ക് ഇന്ന് പ്രഖ്യാപിച്ചു. റിസർവ് ബാങ്കിൽ നിന്ന് വാണിജ്യ ബാങ്കുകൾ കടമെടുക്കുമ്പോള്‍ നൽകേണ്ട പലിശയായ റിപ്പോ നിരക്ക് 6.75ഉം വാണിജ്യ ബാങ്കുകളിൽ നിന്ന് റിസർവ് ബാങ്ക് കടമെടുക്കുന്പോൾ നൽകുന്ന പലിശയായ റിവേഴ്സ് റിപ്പോ 5.75 ശതമാനമായും തുടരും. റീപ്പോനിരക്കില്‍ അരശതമാനം കുറവ് വരുത്തിയാണ് ആര്‍ബിഐ കഴിഞ്ഞ വായ്പാനയം പ്രഖ്യാപിച്ചത്.

ഉപഭോക്തൃ വില സൂചിച അടിസ്ഥാനമാക്കിയുള്ള റീട്ടെയിൽ നാണയപ്പെരുപ്പം സെപ്‌തംബറിൽ 4.41 ശതമാനമായിരുന്നു. ഒക്‌ടോബറിൽ അത് അഞ്ച് ശതമാനത്തിലേക്ക് ഉയർന്നു. ഇതാണ് പലിശ കുറയ്ക്കേണ്ടെന്ന നിലപാടിലെത്താൻ റിസർവ് ബാങ്കിനെ പ്രേരിപ്പിച്ചത്.

നാലു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പലിശനിരക്കായിരുന്നു സെപ്റ്റംബര്‍ 29ലെ ആര്‍ബിഐയുടെ വായ്പാനയം. എന്നാല്‍ ഇതിന്‍റെ ഗുണം ജനങ്ങളിലെത്തിക്കുന്നതില്‍ ബാങ്കുകള്‍ വിമുഖത കാണിക്കുന്നുവെന്ന് ഗവര്‍ണര്‍ രഘുറാം രാജന്‍ അഭിപ്രായപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക