വാഹന വിപണിയില്‍ പുതു തരംഗം സൃഷ്ടിക്കാന്‍ റെനോ എത്തുന്നു; പുതിയ എം പി വി ‘ലോജി സ്റ്റെപ്‌വേ’യുമായി

Webdunia
ചൊവ്വ, 6 ഡിസം‌ബര്‍ 2016 (10:52 IST)
റെനോ‘ലോജി’യുടെ ‘സ്റ്റെപ്‌വേ’ ശ്രേണി പുറത്തിറക്കി. അകത്തും പുറത്തും പതിനാറ് മാറ്റങ്ങളുമായാണ് ‘സ്റ്റെപ്‌വേ’ എത്തുന്നത്. നിലവിൽ വിപണിയിലുള്ള 85 പി എസ്, 100 പി എസ് എൻജിനുകൾ സഹിതമാണ് ‘ലോജി സ്റ്റെപ്‌വേ’ ശ്രേണിയും വിൽപ്പനയ്ക്കെത്തുന്നത്. 9.43 ലക്ഷം രൂപ മുതലാണു ഡൽഹിയിലെ ഷോറൂം വില. ആറു നിറങ്ങളില്‍ വിപണിയിലെത്തുന്ന ‘ലോജി സ്റ്റെപ്‌വേ’യ്ക്ക് ഏഴും എട്ടും സീറ്റുകളാണുള്ളത്. ആർ എക്സ് എൽ , ആർ എക്സ് സെഡ് എന്നീ വകഭേദങ്ങളിൽ വാഹനം ലഭ്യമാകും. 
 
വാഹനത്തിന്റെ അകത്തളത്തിൽ ഗ്രിസ് ഫ്യൂം — ബീജ് അൽപഗ പ്രീമിയം ലതർ ബ്ലെൻഡഡ് അപ്ഹോൾസ്ട്രിയാണ് ഉള്ളത്. എൻജിനിൽ ക്രൂസ് കൺട്രോൾ സംവിധാനം ലഭ്യമാക്കുന്നതിനൊപ്പം മെച്ചപ്പെട്ട സുരക്ഷയ്ക്കായി ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ, ആന്റി ലോക്ക് ബ്രേക്ക്,  ബ്രേക്ക് അസിസ്റ്റ് എന്നിവയും മുൻസീറ്റ് യാത്രികനും ഡ്രൈവർക്കും  എയർ ബാഗ് തുടങ്ങിയവയും റെനോ ‘ലോജി സ്റ്റെപ്വേ’ ശ്രേണിയിൽ ഘടിപ്പിച്ചിട്ടുണ്ട്. 
 
ആർ എക്സ് എൽ വകഭേദത്തിൽ പിന്നിൽ വൈപ്പർ, വാഷർ, ഡി ഫോഗർ എന്നീ സവിശേഷതകളുമുണ്ട്.  കൂടാതെ ഇലക്ട്രിക്കലി അഡ്ജസ്റ്റബ്ൾ റിയർവ്യൂ മിറർ,  ഹെഡ്‌ലൈറ്റ് ടേൺ ഓൺ റിമൈൻഡർ,  കീരഹിത എൻട്രി സഹിതം സെൻട്രൽ ലോക്കിങ്, ഡ്രൈവർക്കും യാത്രക്കാർക്കുമായി ഓരോ നിരയിലും 12 വോൾട്ട് ചാർജിങ് സോക്കറ്റ് എന്നിവയും പുതിയ ഈ എം പി വിയിലുണ്ട്.
Next Article