കരുത്തേറിയ ഒരു ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായി റെനോള്‍ട്ട് ക്വിഡ് വിപണിയിലെത്തി. കഴിഞ്ഞ സെപ്തംബറില്‍ വിപണിലെത്തിയ ക്വിഡ് മുക്കാല്‍ ലക്ഷത്തോളം യൂണിറ്റിന്റെ വില്‍പ്പനയാണ് ഇതിനോടകം നടത്തിയത്. ശേഷിയേറിയ ഒരു ലിറ്റർ എസ് സി ഇ എൻജിനോടെയുള്ള ‘ക്വിഡി’ന്റെ രണ്ടു വകഭേദങ്ങളാണ് റെനോ പുറത്തിറക്കിയിട്ടുള്ളത്. ആർ എക്സ് ടി 1.0, ആർ എക്സ് ടി 1.0 (ഒ)എന്നിവയാണ് രണ്ട് വകഭേദങ്ങള്‍.
മികച്ച പ്രകടനം ഉറപ്പാക്കുന്നവിധത്തിലാണു റെനോ പുതിയ ഒരു ലീറ്റർ എസ് സി ഇ എൻജിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പഴയ ക്വിഡിലുള്ള പോലെ അഞ്ച് സ്പീഡ് മാന്വല്‍ ട്രാന്‍സ്സിപ്ഷന്‍ തന്നെയാണ് ഈ കാറിലും ഉപയോഗിച്ചിറ്റിക്കുന്നത്. കൂടാതെ 5678ആര്‍ പി എമില്‍ 67ബി എച് പി കരുത്തും ഉല്‍പ്പാദിപ്പിക്കുന്ന ഈ എഞ്ചിന് 97എന്‍ എം ടോര്‍ക്കാണുള്ളത്. 23കി.മി മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നു
എന്‍ട്രി ലെവല്‍ സെഗ്മന്റില്‍ കരുത്തേറിയ എന്‍ജിനുള്ള വാഹനം സ്വപ്നം കാണുന്ന ആളുകളെയാണ് ഇതിലൂടെ ക്വിഡ് ലക്ഷ്യമിടുന്നത്. എന്‍ട്രിലെവല്‍ ഹാച്ച് ബാക്കായ ക്വിഡിന് നിലവില്‍ 800 സിസി എന്‍ജിനാണ് കരുത്തേകിക്കൊണ്ടിരിക്കുന്നത്. ‘ക്വിഡി’നെ അപേക്ഷിച്ച് വെറും 22,000 രൂപ മാത്രം അധികമായി ഈടാക്കിയാണു കമ്പനി ഒരു ലീറ്റർ എൻജിനുള്ള 1000സിസി ‘ക്വിഡി’ന്റെ അടിസ്ഥാന വകഭേദം ലഭ്യമാക്കുന്നത്.
വാഹന വിപണിയില്‍ പ്രധാനമായും മാരുതി സുസുക്കി ‘ഓൾട്ടോ’, ഓള്‍ട്ടോ ‘കെ10‘, മാരുതി സുസുക്കി ‘വാഗൻ ആർ’,ഹ്യുണ്ടേയ് ‘ഇയോൺ’ എന്നിവയോടും പുതിയ മോഡലായ ടാറ്റ ‘ടിയാഗൊ’യോടുമായിരിക്കും ‘ക്വിഡി’ന്റെ മത്സരം. ‘ആർ എക്സ് ടി’ക്ക് 3,82,776 രൂപയാണു ഡൽഹി ഷോറൂമിൽ വില. ‘ആർ എക്സ് ടി 1.0 (ഒ)’ സ്വന്തമാക്കണമെങ്കില്‍ 3,95,776 രൂപയും മുടക്കേണ്ടി വരും.