ടെലികോം മേഖലകളുടെ യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കെ ജിയോയെ ഞെട്ടിച്ച് തകര്‍പ്പന്‍ ഓഫറുമായി മറ്റൊരു കമ്പനി രംഗത്ത്. എയര്‍ടെല്ലിന്റെ ഉടമസ്ഥതയിലുള്ള ടെലിനോര്‍ എന്ന ടെലികോം കമ്പനിയാണ് ഞെട്ടിക്കുന്ന ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. വെറും 47 രൂപയ്ക്കു 56ജിബി 4ജി ഡാറ്റ ലഭിക്കുന്ന ഓഫറാണ് ഇപ്പോള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
റിലയന്‍സ് ജിയോയില്‍ നിന്നും അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുന്ന മത്സരം ഒഴിവാക്കാനാണ് എയര്‍ടെല്ലിന്റെ ഈ നീക്കം. 4ജി സര്‍ക്കിളുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്കു മാത്രമായിരിക്കും ഈ ഓഫര്‍ ലഭ്യമാകുക. എസ്എംഎസൊ അല്ലെങ്കില്‍ പുഷ്‌നോട്ടിഫിക്കേഷനോ വഴി തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് മെസേജ് ലഭിക്കുന്നതാണ്.