ലോഞ്ച് ചെയ്ത് നാല് മാസത്തിനകം 72 മില്യൺ ഉപഭോക്തകളുമായി ജിയോ ഇന്ത്യൻ ടെലികോം രംഗത്ത് ചരിത്രം കുറിച്ചിരുന്നു. സൗജന്യ സേവനം പിൻവലിച്ചാൽ ജിയോയുടെ ഉപഭോക്തകളുടെ എണം കുറയുമെന്ന് ടെക് രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ട്രായുടെ നിർദേശമുള്ളതാനാൽ മാർച്ച് 31ന് ശേഷം ജിയോക്ക് പൂർണമായ സൗജന്യം നൽകാനും കഴിയില്ല. അതുകൊണ്ടാണ് കുറഞ്ഞ നിരക്കിൽ സേവനം നൽകുക എന്ന തന്ത്രം റിലയൻസ് സ്വീകരിക്കുന്നത്.