കിടിലന്‍ ഓഫറുമായി എംടിഎന്‍എല്‍ രംഗത്ത്. റിലയന്‍സ് ജിയോ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുന്നതിനുള്ള കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോളാണ് തകര്‍പ്പന്‍ ഓഫറുകളുമായി കമ്പനി എത്തിയിരിക്കുന്നത്. ജിയോയോടു മത്സരിക്കാനായി എംടിഎന്‍എല്‍ കൊണ്ടു വന്ന അണ്‍ലിമിറ്റഡ് ഓഫറുകള്‍ എന്തെല്ലാമാണെന്ന് നോക്കാം.
2ജിബി 3ജി ഡാറ്റയാണ് എംടിഎന്‍എല്‍ ഇപ്പോള്‍ പ്രതിദിനം നല്‍കുന്നത്. ഏപ്രില്‍ ഒന്നു മുതലാണ് ഈ ഓഫര്‍ നിലവില്‍ വന്നത്.. 319 രൂപയാണ് പുതിയ ഈ പ്ലാനിന്റെ വില. എംടിഎന്‍എല്‍ നെറ്റ്‌വര്‍ക്കിലേക്കു മാത്രം അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാന്‍ കഴിയുന്ന ഈ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. കൂടാതെ പ്രതിദിനം 25 മിനിറ്റ് ഏതു നെറ്റ്‌വര്‍ക്കിലേക്കും വിളിക്കാം. അതിനു ശേഷം 25 പൈസ വീതമാണ് ഓരോ മിനിറ്റിനും ഈടാക്കുക.