റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലെ റിലയൻസ് ബ്രാൻഡ്സ് ലിമിറ്റഡ് ആണ് ഹാംലീസിന്റെ 100 ശതാമാനം ഷെയറുകളും വാങ്ങിയിരിക്കുന്നുന്നത്. റിലയൻസ് ബ്രാൻഡ്സ് ലിമിറ്റഡും ചൈനീ ഫാഷൻ കമ്പനിയായ ഇ ബാനർ ഇന്റർനാഷ്ണലും തമ്മിൽ ഇതുമായി ബന്ധപ്പെട്ട് കരാറിൽ ഒപ്പുവച്ചു. കടുത്ത നഷ്ടം നേരിടാൻ തുടങ്ങിയതോടെയാണ് ഹാംലീസിനെ വിൽക്കാൻ ഇ ബാനർ ഇന്റർനാഷ്ണൽ തീരുമാനിച്ചത്.
ഹാംലീസിന്റെ ടോയികൾ രാജ്യാവ്യാപകമായി വിൽപ്പന നടത്തുന്നതിന് റിലയൻസ് ഇൻഡസ്ട്രീസും ഹാംലീസും തമ്മിൽ നേരത്തെ താന്നെ ഫ്രാഞ്ചൈസ് എഗ്രിമെന്റ് ഉണ്ടായിരുന്നു. രാജ്യത്തെ 29 നഗരങ്ങളിലായി ഹാംലിയുടെ 88 സ്റ്റോറുകൾ പ്രവാർത്തിക്കുന്നുണ്ട് റിലയാൻസ് റീടെയിലിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. ഇപ്പോൾ കമ്പനിയെ തന്നെ റിലയൻ ഇൻഡസ്ട്രീസ് സ്വന്തമാക്കിയിരിക്കുകയാണ്.
1760 നോഹാസ് ആർക്കിൽ ഒരു ഷോറൂമുമായാണ്, ഹാംലീസ് പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് 18 രാജ്യങ്ങളിലായി 167 ഷോറൂമുകളുമായി ഹാംലീസ് വളർന്നു. 1881ൽ ഹാംലീസ് ലണ്ടനിലെ റീജന്റ് സ്ട്രീറ്റിൽ ആരംഭിച്ച ഏഴുനിലകളിലായി 54000 സ്ക്വയർഫീറ്റിലുള്ള ടോയ് ഷോറൂം ലോക [പ്രശസ്സ്തമാണ്. 5 മില്യണോളം അളുകളാണ് ഈ ഷോറൂം കാണുന്നതിനായി വാർഷം തോറും എത്താറുള്ളത്.