റിലയൻസിൽ 7 ശതമാനം ഇടിവ്, സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു

വെള്ളി, 1 ജൂലൈ 2022 (20:14 IST)
കനത്ത ചാഞ്ചാട്ടം നേരിട്ട ഓഹരിവിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു. ആഗോളതലത്തിൽ മാന്ദ്യഭീഷണിയെ തുടർന്ന് യുഎസ്, ഏഷ്യൻ സൂചികകൾ ഇടിഞ്ഞതിൻ്റെ തുടർച്ചയായാണ് രാജ്യത്തെ സൂചികകളും നഷ്ടമായത്.
 
സെന്‍സെക്‌സ് 111.01 പോയന്റ് താഴ്ന്ന് 52,907.93ലും നിഫ്റ്റി 28.30 പോയന്റ് നഷ്ടത്തില്‍ 15,752ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓയിൽ ആൻഡ് ഗ്യാസ് സെക്ടറിലാണ് പ്രധാനമായും നഷ്ടമുണ്ടായത്. ഓയിൽ ആൻഡ് ഗ്യാസ് സൂചിക 3 ശതമാനം താഴ്ന്നപ്പോൾ എഫ്എംസിജി സെക്ടർ 1-2 ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6 ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍