നിരവധി പുതിയ ഫീച്ചറുകളുമായാണ് ഫോണ്‍ വിപണിയിലെത്തുന്നത്. ഫോൺ കാണാതെ പോയാൽ കണ്ടെത്താൻ സഹായിക്കുന്ന സ്മാർട്ട് റിംഗ്, വീഡിയോകൾ കാണുമ്പോൾ ദൃഷ്ടി സ്ക്രീനിൽ നിന്നു മാറിയാൽ തനിയെ വിഡിയോ നിൽക്കുന്ന സംവിധാനം എന്നിവയെല്ലാം ഫോണിലുണ്ട്.
5.5ഇഞ്ച് ഡിസ്പ്ളേയുള്ള ഈ ഫോണില്‍ ഡ്യുവൽ സിം സൌകര്യമാണുള്ളത്. ആൻഡ്രായിഡ് 6.1മാർഷ്മല്ലോയില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 16മെഗാപിക്സൽ പിൻ ക്യാമറ, 8മെഗാ പിക്സൽ മുൻ ക്യാമറ, മൂന്നു ജി.ബി.റാം, 32 ജീ ബി സ്റ്റോറേജ്, സ്നാപ്പ്ഡ്രാഗൺ ഒക്ടാകോർ പ്രോസസർ, 3200mah ബാറ്ററി എന്നിവയുമുണ്ട്.