ജിയോയുടെ എല്ലാ സൗജന്യ ഓഫറുകളും മാര്‍ച്ച് 31ന് അവസാനിക്കും. നേരത്തെ ഡിസംബര്‍ 31 വരെയായിരുന്നു ജിയോ ഉപഭോക്താക്കള്‍ക്ക് സൗജന്യ വെല്‍ക്കം ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വിപണിയില്‍ തകര്‍പ്പന്‍ മുന്നേറ്റം നടത്താന്‍ സാധിച്ചതിനാല്‍ മാര്‍ച്ച് 31 വരെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന പേരില്‍ ഇത് നീട്ടുകയായിരുന്നു. ഈ ഓഫറിന്റെ കാലാവധിയാണ് മാര്‍ച്ചോടെ അവസാനിക്കുന്നത്.
ഏപ്രില്‍ ഒന്ന് മുതല്‍ പണം നല്‍കിയാല്‍ മാത്രമേ ജിയോയുടെ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകൂ. രാജ്യത്തെ മറ്റു മൊബൈല്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടായിരുന്നു ഡിസംബര്‍ 4 മുതല്‍ ജിയോ പ്രവര്‍ത്തനം ആരംഭിച്ചത്. ഈ ഓഫര്‍ പ്രകാരം ഇന്റര്‍നെറ്റ്, വോയിസ് കോള്‍, വീഡിയോ കോള്‍ എന്നിവ സൗജന്യമായാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നത്.