പൊതുമേഖലാ ബാങ്കുകൾ സേവനങ്ങൾ വിപുലീകരിക്കുന്നു: ഒക്‌ടോബറോടെ സേവനങ്ങൾ വീട്ടുപടിക്കൽ

വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (12:18 IST)
ഒക്‌ടോബറോടെ പൊതുമേഖല ബാങ്കുകൾ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്നു. ഇതിനായുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കോൾ സെന്റർ, മൊബൈൽ ആപ്പ്, വെബ് പോർട്ടൽ എന്നിവ വഴി സേവനങ്ങൾ ഉപഭോക്താക്കളുടെ ആവശ്യപ്രകാരം വീടുകളിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ബാങ്കുകൾ. നിലവിൽ എസ്‌ബിഐ പരീക്ഷണാടിസ്ഥാനത്തിൽ സേവനം ആരംഭിച്ചിട്ടുണ്ട്.
 
കൊവിഡിന്റെ പശ്ചാത്തലത്തിൽ ബാങ്കിലെ തിരക്ക് ഒഴിവാക്കാനും ഇടപാടുകൾ സുരക്ഷിതമാക്കാനുമുള്ള ആലോചനയിലാണ് ഈ ആശയം ഉയർന്നുവന്നത്. പ്രായമായവർക്കും ദുർബലവിഭാഗങ്ങൾക്കും ഇത് പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തൽ. വീടുപടിക്കൽ സേവനം എത്തിക്കാൻ ബാങ്കിങ് ഏജന്റുമാരെ നിയോഗിക്കും. തുടക്കത്തിൽ രാജ്യത്തെ 100 കേന്ദ്രങ്ങളിൽ സേവനങ്ങൾ എത്തങ്ക്കാനാണ് ആലോചന, ചെക്ക്,ഡിഡി അടക്കം സാമ്പത്തിക ഇതര സേവനങ്ങളും ബാങ്കുകൾ വീട്ടുപടിക്കൽ എത്തി നിർവഹിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍