ഇന്ധനവിലയിൽ ഇടിവ്; പെട്രോൾ 75ലേക്ക്, ഡീസൽ 69

റെയ്‌നാ തോമസ്

ബുധന്‍, 5 ഫെബ്രുവരി 2020 (09:05 IST)
സംസ്ഥാനത്ത് ഇന്ധന വിലയിൽ കുറവ് തുടരുന്നു. പെട്രോൾ ലിറ്ററിന് ഏഴു പൈസയും ഡീസലിന് 5 പൈസയുമാണ് ഇന്ന് കുറഞ്ഞത്. രണ്ടാഴ്ചയ്ക്കിടെ പെട്രോൾ വിലയിൽ ഒന്നര രൂപയോളവും ഡീസൽ രണ്ടു‌രൂപയോളവും കുറവ് രേഖപ്പെടുത്തി.

പെട്രോൾ ലിറ്ററിന് 75.02 രൂപയാണ് കൊച്ചിയിൽ ഇന്നത്തെ വില. ഇന്നലെ ഇത് 75.09 ആയിരുന്നു. 69.69 ആണ് ഡീസൽ നിരക്ക്. രണ്ടാഴ്ചയിലേറയായി സംസ്ഥാനത്ത് തുടർച്ചയായ ഇടിവാണ് ഇന്ധനവിലയിൽ രേഖപ്പെടുത്തുന്നത്. 
 
അന്താരാഷ്ട്ര വിണയിൽ അസംസ്കൃത എണ്ണ വില കുറയുകയാണ്. ചൈനയിലെ കൊറോണ വൈറസ് ഭീതി ആഗോള തലത്തിൽ എണ്ണ ഉപഭോഗത്തിൽ ഇടിവുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് എണ്ണവില കുറയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍