പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോളിന് ലിറ്ററിന് 82 പൈസയും ഡീസലിന് 61 പൈസയും വര്‍ധിപ്പിച്ചു. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ വില വര്‍ധന നിലവില്‍ വന്നു.
വില വര്‍ധനയോടെ ഡല്‍ഹിയില്‍ പെട്രോളിന് 57.31 രൂപയും ഡീസലിന് 46.01 എന്നത് 46.62 രൂപയായും ഉയര്‍ന്നു. ഇതിന് സമാനമായ വര്‍ധന എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാവുമെന്നും കമ്പനികള്‍ വ്യക്തമാക്കി. കേരളത്തില്‍ 1.10 രൂപയുടെ വ്യത്യാസം വന്നേക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിനുണ്ടായ വിലവര്‍ധന കണ ക്കിലെടുത്താണ് ഇന്ധന വില വര്‍ധിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അതെസമയം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില തകര്‍ച്ച നേരിട്ട വേളയില്‍ പോലും ഉപഭോക്താക്കള്‍ക്ക് ഗുണം ലഭിച്ചിരുന്നില്ല. കേന്ദ്രം എക്സൈസ് തീരുവ കൂട്ടിയത് വഴി മുഴുവന്‍ വിലക്കുറവും ഉപഭോക്താക്കള്‍ക്ക് ലഭിക്കാതിരുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.