കുടിയേറ്റക്കാരെ ആകർഷിക്കാൻ സാധിക്കാത്ത രാജ്യങ്ങൾ പിന്തള്ളപ്പെടുമെന്ന് സത്യ നാദെല്ല

അഭിറാം മനോഹർ

വ്യാഴം, 23 ജനുവരി 2020 (17:04 IST)
ആഗോള സാങ്കേതിക വ്യവസായം വളർന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ കുടിയേറ്റക്കാരെ ആകർഷിക്കാൻ സാധിക്കാത്ത രാജ്യങ്ങൾക്ക് വലിയ നഷ്ടം നേരിടേണ്ടിവരുമെന്ന് മൈക്രോസോഫ്റ്റ് സി ഇ ഒ സത്യ നാദെല്ല. എന്താണ് തങ്ങളുടെ ദേശീയതാത്പര്യമെന്ന് എല്ലാ രാജ്യങ്ങളും പുനരാലോചിച്ചു കൊണ്ടിരിക്കുന്ന സന്ദർഭമാണിതെന്നും  നാദെല്ല കൂട്ടിച്ചേർത്തു.
 
സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ ബ്ലൂംബെര്‍ഗ് ന്യൂസ് എഡിറ്റര്‍-ഇന്‍-ചീഫ് ജോണ്‍ മൈക്കല്‍ത്വയിറ്റിനോട് സംസാരിക്കുകയാരുന്നു അദ്ദേഹം. കുടിയേറ്റ സൗഹൃദ രാജ്യമാണെന്ന് ആളുകൾക്ക് മനസ്സിലായാൽ മാത്രമെ ആളുകൾ അവിടേക്ക് വരുവാൻ താൽപ്പര്യം കാണിക്കുകയുള്ളുവെന്നും സത്യ നാദെല്ല പറയുന്നു. നേരത്തെ പൗരത്വ നിയമ ഭേദഗതി നിയമ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ച് സത്യ നാദെല്ല രംഗത്ത് വന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍