എണ്ണവില താഴുന്നതോടെ ധനകമ്മി പിടിച്ചുനിര്‍ത്താനാവുമെന്ന പ്രതീക്ഷ ശക്തമാകുകയാണ്. ക്രൂഡ് ഓയില്‍ വില ബാരലിന് 95 ഡോളര്‍ എന്ന
നിലയിലാണ്.കമ്മി മൊത്തം ജിഡിപിയുടെ 4.1% ആയി കുറയ്ക്കാനായിരുന്നു ബജറ്റ് പ്രതീക്ഷ വച്ചിരുന്നത്. എന്നാല്‍ ഇത് കഠിനമായ ദൌത്യമായിരിക്കുമെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഇറക്കുമതിയിലൂടെയാണ് രാജ്യത്തിലാവശ്യമായ പെട്രോളിയം ഉത്പന്നങ്ങളുടെ 80 ശതമാനവും ലഭ്യമാക്കുന്നത്.
മണ്ണെണ്ണ, ഡീസല്‍, രാസവളം, പാചകവാതകം എന്നിവയൊക്കെ വില കുറച്ചു നല്‍കാന്‍ സര്‍ക്കാര്‍ വന്‍ സബ്സിഡി ബാധ്യത വഹിക്കേണ്ടിവരുന്നുണ്ട്. ഇതാണ് ധനകമ്മി ഉയരാനുള്ള മുഖ്യകാരണം.എന്നാല്‍ എണ്ണവില ബാരലിന് 10 ഡോളര്‍ കുറഞ്ഞതോടെ സബ്സിഡി ഭാരം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.
എണ്ണവിലലെ ഇടിവ് വ്യാപാരക്കമ്മി കുറയാനും സഹായകമാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ബാരലിന് 105 ഡോളര്‍ എന്ന നിലയിലായിരുന്നു ക്രൂഡ് ഓയില്‍ വില.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.