പദ്ധതി ചെലവിന്റെ 90 ശതമാനം ബാങ്ക് വായ്‌പയായി നല്‍കും. എന്നാല്‍ ബാക്കി പത്ത് ശതമാനം ഗുണഭോക്താവ് സ്വയം കണ്ടെത്തണം. കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്‌ത പ്രവാസികള്‍, ഇത്തരം പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച ട്രസ്റ്റ്, കമ്പനി, സൊസൈറ്റി എന്നിവരെയാണ് പദ്ധതിയില്‍ പരിഗണിക്കുന്നത്. ചെറുകിട വ്യാപാരം, സഹകരണ മേഖല എന്നിവയ്‌ക്കായിരിക്കും മുന്‍ഗണന.