നിസാൻ മാഗ്നൈറ്റിന്റെ കൺസെപ്റ്റ് മോഡൽ ഈ മാസം 16ന് അവതരിപ്പിയ്ക്കും !

വെള്ളി, 3 ജൂലൈ 2020 (13:46 IST)
നിസാന്റെ കോംപാക്ട് എസ്‌യുവി മാഗ്നൈറ്റിന്റെ കൺസെപ്റ്റ് മോഡൽ ഈ  മാസം 16ന് അവതരിപ്പിയ്ക്കും. ഈ വർഷം അവസാനത്തോടെ വാഹനം വിപണിയിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ. നിസാന്റെ ഗ്ലോബൽ ഹെഡ്‌ക്വാർട്ടേഴ്സിലായിരിയ്ക്കും വാഹനത്തിന്റെ കൺസെപ്റ്റ് മോഡലിനെ അവതരിപ്പിയ്ക്കുക എന്നാണ് സൂചന 
 
വാഹനത്തിന്റെ ടീസറും രേഖാ ചിത്രങ്ങളും നിസാൻ നേരത്തെ പുറത്തുവിട്ടിരുന്നു. റെനോയുടെ എച്ച്‌ബിസി കൺസെപ്റ്റിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നിസാൻ പുതിയ വാഹനം  ഒരുക്കുന്നത്. നാലുമീറ്ററിൽ താഴെ വലിപ്പമുള്ള വാഹനം റെനോ ട്രൈബർ ഒരുക്കിയിരിയ്ക്കുന്ന സിഎംഎഫ്എ പ്ലാറ്റ്ഫോമിലാണ് ഒരുക്കുന്നത്. നിസാൻ കിക്സിനെ അടിസ്ഥാനപ്പെടുത്തിയായിരിയ്ക്കും വാഹനത്തിന്റെ ഡിസൈൻ. 
 
വലിയ ഹെഡ്‌ലാമ്പുകളും വശങ്ങളിലേക്ക് കയറി നിൽക്കുന്ന ടെയിൽ ലാമ്പുകളും രേഖാ ചിത്രത്തിൽനിന്നും വ്യക്തമാാണ്. എച്ച് ആർ 10 എന്ന കോഡ്‌നാമത്തിൽ വികസിപ്പിയ്ക്കുന്ന പുതിയ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന് ആയിരിയ്ക്കും വാഹനത്തിന് കരുത്ത് പകരുക. എന്നാണ് റിപ്പോർട്ടുകൾ. മാരുതി സുസൂക്കിയുടെ വിറ്റാര ബ്രെസ, ഹ്യൂണ്ടായ്‌യുടെ വെന്യു, മഹീന്ദ്രയുടെ എക്സ്‌യുവി 300 എന്നിവയായിരിക്കും നിസാന്റെ പ്രധാന എതിരാളികൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍