യു എസ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ കണക്കു പ്രകാരം ഒറ്റതവണ ചാര്‍ജ് ചെയ്‌താല്‍ 303.2 മൈല്‍ അഥവാ 488 കിലോമീറ്റര്‍ ഈ കാര്‍ ഓടുമെന്നാണ് സൂചന.കൂടാതെ, ബാറ്ററിശേഷിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതാണ് മൈലേജില്‍ ഇത്രത്തോളം നേട്ടമുണ്ടാക്കാന്‍ കമ്പനിയെ സഹായിച്ചിരിക്കുന്നത്.
നിസാന്റെ ലീഫ് ആയിരുന്നു മോഡല്‍ എസിന്റെ ഏറ്റവും വലിയ എതിരാളി. എന്നാല്‍ ബാറ്ററികള്‍ക്ക് സംഭവിക്കുന്ന കേടുപാടുകള്‍ ഇവയ്‌ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ടെസ്ലയുടെ പുതിയ മോഡല്‍ വിപണിയില്‍ എത്തുന്നതോടെ ഇലക്‌ട്രിക് കാറുകള്‍ വാങ്ങുന്നതിനെക്കുറിച്ച് ആളുകള്‍ കൂടുതല്‍ ചിന്തിച്ചുതുടങ്ങുമെന്ന് കമ്പനി അവകാശപ്പെടുന്നു.