തൊഴിലവസരങ്ങളൊരുക്കി നിസാന്റെ വരവ്, സാങ്കേതികവിദ്യകളിൽ പ്രാഗത്ഭ്യമുള്ളവർക്ക് മുൻഗണന

തിങ്കള്‍, 25 ജൂണ്‍ 2018 (12:58 IST)
നിസാൻ കോർപറേഷന്റെ ആദ്യ ഗ്ലോബൽ ഡിജിറ്റൽ ഹബ് തിരുവനന്തപുറത്ത് എത്തുന്നതിന്റെ ഭാഗമായി അംഗബലം കൂട്ടാനൊരുങ്ങി മറ്റ് കമ്പനികളും. നിസാൻ കമ്പനിയുടെ വർക്ക് ഔട്ടേഴ്‌സ് ചെയ്യുന്ന കമ്പനികളിൽ ഉൾപ്പെടെ ആറുവർഷത്തിനുള്ളിൽ 10,000 ‘ഹൈ പ്രൊഫൈൽ’ തൊഴിലവസരങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.
 
നിസാനിൽ മാത്രമായി 3,000 തൊഴിലവസരങ്ങളാണ് സൃഷ്‌ടിക്കപ്പെടുന്നത്. ഇൻഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ കമ്പനികളുമായി ഇക്കാര്യത്തിൽ ധാരണയായിക്കഴിഞ്ഞു. കൂടുതൽ വമ്പൻ കമ്പനികളും നിസാന്റെ ഹബ്ബിന് അനുബന്ധമായി കേരളത്തിലേക്ക് എത്തുമെന്നും സൂചനയുണ്ട്. 
 
നിസാൻ 29-ന് സർക്കാറുമായി ധാരണാ പത്രം ഒപ്പുവയ്‌ക്കും. നിസാൻ കമ്പനിയുടെ ഡിജിറ്റൽ ഗവേഷണങ്ങളാണ് തിരുവനന്തപുരത്തെ ഹബ്ബിൽ ഉണ്ടാകുക. ഇതിനകം തന്നെ നിസാൻ ഡിജിറ്റൽ ഹബ്ബിലേക്ക് റിക്രൂട്ട്‌മെന്റുകൾ ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പ്രാഗത്ഭ്യമുള്ളവർക്ക് ആയിരിക്കും മുൻഗണന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍