ഒറ്റ ചാർജിൽ 610 കിലോമീറ്റർ വൈദ്യുതക്ഷമത; ഓട്ടോണോമസ് ഡ്രൈവിംഗ്, നിസ്സാൻ അരിയ വിപണിയിലേയ്ക്ക്

ചൊവ്വ, 21 ജൂലൈ 2020 (13:17 IST)
വമ്പൻ ഫീച്ചറുകളോടെ ഇലക്‌ട്രിക് ക്രോസ്‌ഓവര്‍ എസ്‌യുവി അരിയ വിപണിയിൽ അവതരിപ്പിച്ച് നിസ്സാൻ. അന്താരാഷ്ട്ര വിപണിയിലാണ് വാഹനത്തെ അൻവീൽ ചെയ്തിരിയ്ക്കുന്നത്.  നൂറുശതമാനം ഇലക്‌ട്രിക് പവര്‍ട്രെയിന്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന വാഹനമാണ് അരിയ. എന്നാൽ ഈ വാഹനം ഇന്ത്യൻ വിപണിയിൽ എത്തിയ്ക്കുമോ എന്നത് നിസാൻ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
 
ഓട്ടോണോമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യ ഉൾപ്പടെയുള്ള അത്യാധുനിക സംവിധാനങ്ങളോടെയണ് വാഹനം എത്തുന്നത്. പ്രൊപൈലറ്റ് 2.0 എന്ന സംവിധാനമാണ് ഡ്രൈവറെ സഹായിയ്ക്കുന്നതിനായി വാഹനത്തിൽ നൽകിയിരിയ്ക്കുന്നത്. ഇന്റലിജന്റ് എറൗണ്ട് വ്യൂ മോണിറ്റര്‍, ഇന്റലിജന്റ് ഫോര്‍വേഡ് കൂളിഷന്‍ വാണിങ്, ഇന്റലിജന്റ് എമര്‍ജന്‍സി ബ്രേക്കിംഗ്, റിയര്‍ ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നീ സുരക്ഷ സംവിധാനങ്ങളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. 
 
ആമസോൺ അലക്സ ഉപയോഗിച്ച് വാഹനത്തെ നിയന്ത്രിയ്ക്കാനാകും. 63kWh,  87kWh ബാറ്ററി പായ്ക്കുകളിൽ 2 വീൽ 4 വിൽ ഡ്രൈവ് ഓപ്ഷനുകളിൽ വാഹന, വിപണിയിൽ എത്തും. 63kWh, വകഭേതത്തിന് ഒറ്റ ചാർജിൽ 300 കിലോമീറ്റർ ദൂരവും ഉയർന്ന വകഭേതത്തിന് 610 കിലോമീറ്റർ ദൂരവും താണ്ടാനാവും. വാഹനത്തിലെ ഡ്രൈവിങ് മോഡുകൾക്കനുസരിച്ച് ഇതിൽ വ്യത്യാസം വരാം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍