കാർ ഓടിച്ചിരുന്നത് ബാലഭാസ്കർ: ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവർ അർജുൻ കോടതിയിൽ

ചൊവ്വ, 21 ജൂലൈ 2020 (12:43 IST)
തിരുവനന്തപുരം: അപകടമുണ്ടായ സമയത്ത് വാഹനം ഒടിച്ചിരുന്നത് ബാലഭസ്കർ ആയിരുന്നു എന്നും അതിനാൽ നഷ്ടപരിഹാരം നൽകണം എന്നും ആവശ്യപ്പെട്ട് ഡ്രൈവർ അർജുൻ കോടതിയെ സമീപിച്ചു. ബാലഭാസ്കറിന്റെ അലക്ഷ്യമായ ഡ്രൈവിങ്ങാണ് അപകടം ഉണ്ടാക്കിയത്. ചികിത്സയ്ക്കും മറ്റു കാര്യങ്ങൾക്കും അടക്കം 1.21 കോടി രൂപ തനിയ്ക്ക് നഷ്ടം ഉണ്ടായി എന്നും ഇത് നൽകണം എന്നും ആവശ്യപ്പെട്ടാണ് അർജുൻ മോട്ടോർ ആക്സിഡന്റ് ക്ലൈംസ് ട്രിബ്യൂണലിനെ സമീപിച്ചിരിയ്ക്കുന്നത്.
 
ബാലഭസ്കറിന്റെ കുടുംബത്തെ എതിർകക്ഷികളാക്കിക്കൊണ്ടാണ് അർജുൻ ഹർജി ഫയൽ ചെയ്തിരിയ്ക്കുന്നത്. ബാലഭാസ്ക്കറിന്റെ ഭാര്യ, പിതാവ്, മാതാവ് എന്നിവരെ ഹരജിയിൽ കക്ഷി ചേർത്തിട്ടുണ്ട്. അതേസമയം അപകടമുണ്ടാകുന്ന സമയത്ത് ഡ്രൈവർ അർജുൻ തന്നെയാണ് വാഹനം ഓടിച്ചത് എന്നായിരുന്നു ഫോറൻസിക് വിഭാഗം കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് അർജുൻ കോടതിയെ സമീപിച്ചിരിയ്ക്കുന്നത്. അർജുന് തലയ്ക്ക് പരിയ്ക്കേറ്റത് മുന്നിലെ സീറ്റിൽ ഇരുന്നതിനാലാണ്. ബാലഭാസ്കർ പിന്നിലെ സീറ്റിലായിരുന്നു. ഭാര്യ ലക്ഷ്മി മാത്രമാണ് സീറ്റ്ബെൽറ്റ് ധരിച്ചിരുന്നത് എന്നും ഫൊറൻസിക് കണ്ടെത്തിയിരുന്നു.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍