കേരളത്തില്‍ തുടര്‍ച്ചയായി അഞ്ചുദിവസം ബാങ്ക് അവധി

ശനി, 10 സെപ്‌റ്റംബര്‍ 2016 (10:32 IST)
സംസ്ഥാനത്ത് ഇനി തുടര്‍ച്ചയായുള്ള അഞ്ചു ദിവസങ്ങളില്‍ ബാങ്ക് അവധി. രണ്ടാം ശനിയാഴ്ച ആയതിനാല്‍ ഇന്ന്, ഞായറാഴ്ച, ബലി പെരുന്നാള്‍ ആയതിനാല്‍ തിങ്കളാഴ്ച, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഓണാവധി എന്നിങ്ങനെയാണ് അവധി ദിവസങ്ങള്‍. വ്യാഴാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും ശ്രീനാരായണ ഗുരുജയന്തി ദിനമായ വെള്ളിയാഴ്ച വീണ്ടും അവധിയായിരിക്കും.
 
തുടര്‍ന്നുള്ള ശനിയാഴ്ച ബാങ്ക് പ്രവര്‍ത്തിക്കുമെങ്കിലും ഞായറാഴ്ച വീണ്ടും അവധിയാണ്. തുടര്‍ന്നുള്ള തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ബാങ്ക് പ്രവര്‍ത്തിക്കുമെങ്കിലും 21ന് ഗുരുസമാധി ദിനത്തില്‍ വീണ്ടും അവധിയാണ്.
 
അതേസമയം, അവധിയാണെങ്കിലും എ ടി എമ്മുകളില്‍ പണം നിക്ഷേപിക്കാനുള്ള പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് എസ് ബി ടി അറിയിച്ചു.

വെബ്ദുനിയ വായിക്കുക