കോന ഇലക്ട്രിക് എസ്‌യുവി ചാർജ് തീർന്നാലും വഴിയിൽ കുടുങ്ങില്ല, പുതിയ സാങ്കേതികവിദ്യയുമായി ഹ്യുണ്ടായ് !

Webdunia
വ്യാഴം, 5 ഡിസം‌ബര്‍ 2019 (15:10 IST)
രാജ്യത്തെ തന്നെ ആദ്യ സമ്പൂർണ ഇലക്ട്രിക് വാഹനമാണ് ഹ്യുണ്ടായുടെ കോന ഇലക്ട്രിക് എസ്‌യുവി. 2019 ജൂലൈയിലാണ് വാഹനത്തെ ഹ്യുണ്ടായ് ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. ചാർജ് തീർന്നാൽ വഴിയിൽ നിന്നുപോകില്ലേ എന്നതാണ് ഇലക്ട്രിക് വഹനങ്ങളെ കുറിച്ച് നമ്മൾ ആദ്യം ചിന്തിക്കുക. പെട്രോൾ ഡീസൽ വാഹനങ്ങൾക്ക് പമ്പുകൾ രാജ്യത്തുടനീളം ഉണ്ട്. എന്നാൽ ഇലക്ടിക് ചാർജിങ് പോയന്റുകൾ രാജ്യത്ത് പൂർണമായും സ്ഥാപിക്കപ്പെട്ടിട്ടില്ല. എന്നാൽ ഈ പ്രശ്നത്തെ മറികടക്കാൻ പുതിയ സങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഹ്യുണ്ടായ്.
 
ചാർജ് തീർന്ന് വാഹനം നിന്നുപോയാലും മറ്റൊരു കോന എസ്‌യുവിയിൽനിന്നും വാഹനത്തിലേക്ക് ചാർജ് നിറക്കാൻ സാധിക്കുന്ന സാങ്കേതിക വിദ്യയാണ് ഹ്യൂണ്ടായ് ഒരുക്കിയിരിക്കുന്നത്. അതായത് ഒരു വാഹനത്തിന്റെ ചാർജിംഗ് സോക്കറ്റിൽ കണക്ട് ചെയ്ത് മറ്റൊരു വാഹനം ചാർജ് ചെയ്യാൻ സാധിക്കും. അലയെൻസ് വേൾഡ് വൈഡ് പാർട്ട്ണേഴ്സുമായി ചേർന്നാണ് പുതിയ സംവിധാനം ഹ്യൂണ്ടായി ഒരുക്കിയിരിക്കുന്നത്. 
 
രാജ്യത്തെ പതിനൊന്ന് നഗരങ്ങളിലെ 15 ഡീലർഷിപ്പുകൾക്ക് 7.2kW എസി ഫാസ്റ്റ് ചാര്‍ജര്‍ ലഭ്യമാക്കിയതിന് പിന്നാലെയാണ് ദീർഘദൂര യാത്രകളിൽ റിചാർജിംഗ് ഉറപ്പുവരുത്താൻ ഹ്യൂണ്ടായ് പുതിയ സംവിധാനം കൂടി കൊണ്ടുവന്നിരിക്കുന്നത്. ഒറ്റ ചാർജിൽ 452 കിലോമീറ്റർ കോന എസ്‌യുവിക്ക് സഞ്ചരിക്കാൻ സാധിക്കും എന്നതിനാൽ പവർ റീ ചാർജ് വലിയ പ്രതിസന്ധിയായി മാറില്ല.
 
136 ബിഎച്ച്‌പി കരുത്തും 395 എൻഎം ടോർക്കും സൃഷ്ടിക്കുന്ന മോട്ടോറണ് വാഹനത്തിന്റെ കുതിപ്പിന് പിന്നിൽ 39.2 കിലോവാട്ട് അവർ ലിഥിയം അയേൺ ബാറ്ററിയാണ് ഇതിനു വേണ്ട വൈദ്യുതി നൽകുന്നത്.  വഹനത്തിന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 9.7 സെക്കൻഡുകൾ മതി എന്നാണ് കമ്പനി അവകാശപ്പെടുന്നത്. മൂന്നു വർഷത്തേക്ക് പരിധിയില്ലാത്ത വാറണ്ടിയാണ് കമ്പനി വാഹനത്തിന് നൽകുന്നത്. ബാറ്ററിക്ക് 8 വർഷം വാറണ്ടിയും നൽകുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article