പുതിയ മക്കാൻ എസ്‌യുവി‌യുമായി പോർഷേ ഇന്ത്യയിൽ, വില 70 ലക്ഷം !

Webdunia
ബുധന്‍, 31 ജൂലൈ 2019 (14:12 IST)
മക്കാൻ എസ്‌യുവിയുടെ പരിഷ്കരിച്ച പതിപ്പിനെ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുകയാണ് ആഡംബര വാഹനം നിർമ്മാതാക്കളായ പോർഷേ. നിരവധി മാറ്റങ്ങളോടെയും ആദ്യ പതിപ്പിൽനിന്നും വിലയിൽ കുറവ് വരുത്തിയുമാണ് പുതിയ തലമുറ മക്കാൻ എസ്‌യുവിയെ പോർഷേ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. വാഹനത്തിന്റെ പ്രാരംഭ മോഡലിന് 69.98 ലക്ഷമാണ് ഇന്ത്യൻ വിപണിയിൽ എക്സ് ഷോറൂം വില.
 
മക്കാൻ, മക്കാൻ എസ് എന്നിങ്ങനെ രണ്ട് വകഭേതങ്ങളിലാണ് വാഹനം വിപണിയിൽ എത്തിയിരിക്കുന്നത്. 85.03 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഉയർന്ന വകഭേതത്തിന്റെ വില. പോർഷേയുടെ പുത്തൻ ഡിസൈൻ ശൈലി വാഹനത്തിൽ പ്രതിഫലിച്ച് കാണാം. മുന്നിലെ ഗില്ലും, ഹെഡ്‌ലാമ്പുകളും പുതിയ ഡിസൈൻ ശൈലിയിലേക്ക് ഇണക്കി ചേർത്തിട്ടുണ്ട് ഇരു സൈഡുകളിൽനിന്നും പോർസ്ഷേ ലോഗോയിലേക്ക് നീണ്ടുപോകുന്ന ടെയിൽ ലാമ്പുകളാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്.
 
അകത്തളത്തിലും കൂടുതൽ പ്രീമിയം ഫീച്ചറുകൾ ഇടംപിടിച്ചിട്ടുണ്ട്. പുതിയ 10.9 ഇഞ്ച് ഇൻഫോടെയിൻമെന്റ് സംവിധാനമാണ് വാഹനത്തിൽ ഉള്ളത്. പോർഷെ കമ്മ്യൂണിക്കേഷൻ സിസിറ്റം, ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നീ സങ്കേതിക വിദ്യകൾ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. ഡബിൾ ഡിജിറ്റൽ സ്ക്രീൻ, ഗിയർ ഷിഫ്റ്റിന് ചുറ്റുമുള്ള ടച്ച് കണ്ട്രോൾ എന്നിവ വാഹനത്തിന്റെ ഇന്റീരിയറിലെ പ്രത്യേകതകളാണ്. 3 സോൺ ക്ലൈമാറ്റിക് കൺട്രോൾ, ക്രൂസ് കൺ‌ട്രോൾ എന്നിവയും വാഹനത്തിൽ ഉണ്ട്. 
 
252 ബിഎച്ച്‌പി കരുത്തും, 370 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 2.0 ലിറ്റർ ടർബോ ചാർജ്ഡ് ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ്. മക്കാനിലുള്ളത്. 6.7  സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ എഞ്ചിന് സാധിക്കും. മണിക്കൂറിൽ 227 കിലോമീറ്ററാണ് ഈ എഞിന്റെ പരമാവധി വേഗം. 384 ബിഎച്ച്‌പി കരുത്തും 480 എൻഎം ടോർക്കും പരമാവധി സൃഷ്ടിക്കുന്ന 3.0 ലിറ്റർ ഡബിൾ ടർബോ വി സിക്സ് പെട്രോൾ എഞ്ചിനാണ് മക്കാൻ എസിൽ ഉള്ളത്. ഡബിൾ ക്ലച്ച് ടർസ്മിഷനും ഓൾഡ്രൈവ് സംവിധാനവും വാഹനത്തിൽ ലഭ്യമാണ്  

അനുബന്ധ വാര്‍ത്തകള്‍

Next Article