എല്‍ എന്‍ ജി പദ്ധതി: ഇടക്കാല സ്റ്റേ തുടരുമെന്ന് സുപ്രീം കോടതി

ബുധന്‍, 20 ഓഗസ്റ്റ് 2014 (12:36 IST)
തമിഴ്നാട്ടിലെ കൃഷിഭൂമിയില്‍ പൈപ്പ് സ്ഥാപിക്കുന്നതിനുള്ള ഇടക്കാല സ്റ്റേ നീട്ടാനുള്ള  സുപീം കോടതി വിധി എല്‍ എന്‍ ജി പദ്ധതിയ്ക്ക് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്.ഇടക്കാല സ്റ്റേ നീക്കാനായി ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്(ഗെയില്‍) നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. എച്ച് എല്‍ ദത്തു, എസ്എ ബോബ്ദെ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി.


കൊച്ചിയില്‍ നിന്നു ബാംഗൂരിലേക്കും മംഗലാപുരത്തേക്കും പൈപ്പ് ലൈന്‍ വഴി
വാതകമെത്തിക്കുന്നതാണു നിര്‍ദ്ദിഷ്ട പദ്ധതി.കൊച്ചിയില്‍ നിന്നു പാലക്കാട് ജില്ലയിലെ തൃത്താല കൂറ്റനാട് വഴി തമിഴ്നാട്ടിലെത്തുന്ന പൈപ്പ് ലൈന്‍ കോയമ്പത്തൂര്‍ - ഈറോഡ് - സേലം വഴിയാണ് ബാംഗ്ലൂരിലേക്കും മാംഗ്ലൂരിലേക്കും പോകുക. 24 ഇഞ്ച് വ്യാസമുള്ള പൈപ്പുകള്‍ ഭൂമിക്കടിയില്‍ ഒരു മീറ്റര്‍ ആഴത്തിലാണു കുഴിച്ചിടുക. എന്നാല്‍ ഇതിനെരെ പൈപ്പ്ലൈന്‍ കടന്നുപോകുന്ന ജില്ലകളിലെ കര്‍ഷകര്‍ ശക്തമായി രംഗത്തെത്തിയിരുന്നു. കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടാണ്
അണ്ണാ ഡിഎംകെ സര്‍ക്കാരിനുമുള്ളത്.കര്‍ഷകരുടെ താല്‍പര്യം  മാനിക്കാത്ത ഗെയില്‍ പൈപ്പ്ലൈന്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി ജയലളിത സ്വാതന്ത്യ്രദിന പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. 5500 കര്‍ഷക കുടുംബങ്ങളെ നേരിട്ടു ബാധിക്കുന്നതാണു പദ്ധതിയെന്നും പൈപ്പ്ലൈന്‍ കടന്നുപോകുന്ന സ്ഥലത്തു കൃഷി നടത്താനോ കാര്‍ഷിക ആവശ്യത്തിനു വേണ്ടി കിണര്‍ കുഴിക്കാനോ പോലുമാകില്ലെന്നും തമിഴ്നാട് സര്‍ക്കാര്‍ നേരത്തെ  കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍  കേരളത്തിലും കര്‍ണാടകത്തിലും കൃഷിഭൂമിയെ ബാധിക്കാത്ത തരത്തിലാണു ഗെയില്‍ പൈപ്പ്ലൈനുകള്‍ സ്ഥാപിച്ചതെന്നാണ് ഗെയില്‍ അധികൃതരുടെ വാദം



















































വെബ്ദുനിയ വായിക്കുക