'നെറ്റ് വർക്ക് 18 വില്പനയ്ക്ക്' മുകേഷ് അംബാനി മീഡിയ ബിസിനസിൽ നിന്നും പിന്മാറുന്നതായി റിപ്പോർട്ട്

അഭിറാം മനോഹർ

വ്യാഴം, 28 നവം‌ബര്‍ 2019 (17:33 IST)
റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നനുമായ മുകേഷ് അംബാനി മീഡിയ ബിസിനസിൽ നിന്നും പിന്മാറുന്നതായി റിപ്പോർട്ട്.
 
മുകേഷിന്റെ ഉടമസ്ഥതയിലുള്ള നെറ്റ് വർക്ക് 18 മീഡിയ ആന്റ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് കനത്ത നഷ്ടമുണ്ടാക്കിയതാണ് മുകേഷ് അംബാനിയെ മറിച്ച് ചിന്തിപ്പിക്കുവാൻ പ്രേരിപ്പിച്ചത് എന്നാണ് സൂചന. നെറ്റ് വർക്ക് 18 വിൽക്കുന്നത് സംബന്ധിച്ച് ടൈംസ് ഓഫ് ഇന്ത്യയുടെ പബ്ലിഷർമാരായ ബെന്നറ്റ് കോൾമാൻ ആൻഡ് കമ്പനിയുമായി ചർച്ചകൾ നടന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ വിഷയത്തിൽ പ്രതികരണം നടത്തുവാൻ ബെന്നറ്റ് കോൾമാൻ അധിക്രുതർ ഇതുവരെയും തയ്യാറായിട്ടില്ല.
 
2014ലാണ് റിലയൻസ് ഇൻഡസ്ട്രീസ് 56 പ്രാദേശിക ചാനലുകൾ ഉൾപ്പെടുന്ന നെറ്റ് വർക്ക് 18 സ്വന്തമാക്കിയത്. മണികൺട്രോൾ,സി എൻ ബി സി ടിവി,18ഡോട്ട്കോം,ക്രിക്കറ്റ്നെക്സ്റ്റ്,ഫസ്റ്റ്പോസ്റ്റ് എന്നിവയും കമ്പനിയുടെ ഭാഗമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍