ഇത് സിനിമയല്ല, പ്രണയത്തിൽ ചാലിച്ച സേവ് ദ ഡേറ്റ് !

തിങ്കള്‍, 25 നവം‌ബര്‍ 2019 (18:56 IST)
വിവാഹ ഫോട്ടോഷൂട്ടുകളുടെ രൂപവും ഭാവവുമെല്ലാം ഇപ്പോൾ വല്ലാത്തെ മാറിക്കഴിഞ്ഞിട്ടുണ്ട്. സിനിമയെ പോലും തോൽപ്പിക്കുന്ന പ്രോമോ വീഡിയോകളും ഫോട്ടോ ഷൂട്ടുകളുമാണ് ഓരോ ദിവസബും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം എന്ന് തോന്നിക്കുന്ന തരത്തിലുള്ള ഒരു സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്.


 

റാം, ഗൗരി എന്നിവരുടെ സേവ് ദ ഡേറ്റ് ഫോട്ടോകൾ സാമൂഹ്യ മാധ്യങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. കാടും വെള്ളച്ചാട്ടവും കടലുമെല്ലാം പശ്ചാത്തലമാക്കിയുള്ള പ്രണയാർദ്രമായ ചിത്രങ്ങളാണ് പിന്നാക്കിൾ ഇവന്റ് പ്ലാനേഴ്സ് സാമൂഹ്യ മാധ്യമങ്ങൾ വഴി പുറത്തുവീട്ടിരിക്കുന്നത്. നിമിഷനേരം കൊണ്ട് ഇത് തരംഗമായി മാറുകയായിരുന്നു.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍