നിയമവിരുദ്ധ പ്രവർത്തനങ്ങൾ വർധിക്കുന്നു, ടെലിഗ്രാം നിരോധിക്കണമെന്ന് പൊലീസ്

തിങ്കള്‍, 25 നവം‌ബര്‍ 2019 (17:58 IST)
തീവ്രവാദവും നിയമവിരുദ്ധ പ്രവർത്തനങ്ങളും ഉൾപ്പടെ പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ ടെലിഗ്രാം നിരോധിക്കണം എന്ന് പൊലീസ് കോടതിയിൽ. കോഴിക്കോട് സ്വദേശി നൽകിയ പൊതുതാൽപര്യ ഹർജിയിൽ നൽകിയ നോട്ടീസിന് മറുപടിയാണ് ടെലിഗ്രാം നിരോധിക്കണം എന്ന ആവശ്യം പൊലീസ് ഉന്നയിച്ചത്.
 
രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ സാമൂഹ്യ മാധ്യമങ്ങൾക്ക് ബാധ്യതയുണ്ട്. ആപ്പിൽ അംഗമായവരുടെ വിവരങ്ങൾ നൽകൻ ആവശ്യപ്പെട്ടാൻ സർവീസ് പ്രൊവൈഡർമാർ പോലു, തയ്യാറാവുന്നില്ല. കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്നതിനും ചലചിത്രങ്ങൾ അനധികൃതമായി ഡൗൺലോഡ് ചെയ്യുന്നതിനും ടെലിഗ്രാം ഉപയോഗപ്പെടുത്തുന്നു.
 
തീവ്രവാദികൾ രഹസ്യ വിവരങ്ങൾ കൈമാറുന്നതിനായി ടെലിഗ്രാം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഔദ്യോഗികമായി വിവരങ്ങൾ ആവശ്യപ്പെട്ടു എങ്കിലും മറുപടി നൽകാൻ അധികൃതർ തയ്യാറായിട്ടില്ല. ബംഗളുരു സ്വദേശി നൽകിയ പൊതു താൽപര്യ ഹർജിയിൽ ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍