മതിലിന്റെ മുകളിലൂടെ വധുവിന്റെ അടുത്തെത്തിയ കുരങ്ങൻ ഒരു കൂസലുമില്ലാതെ മാലയിൽനിന്നും മുല്ലപ്പു ഓരോന്നായി പറിച്ചെടുത്ത് തിന്നാൻ തുടങ്ങി. ഒടുവിൽ പൂമാല മുഴുവൻ പറിച്ചെടുത്ത് കടക്കാനായി ശ്രമം. വധു അനങ്ങിയതോടെ കുരങ്ങൻ ഒന്ന് ഭയപ്പെട്ടു എങ്കിലും നവവരൻ മാലയിൽനിന്നും അൽപം മുറിച്ചെടുത്ത് കുരങ്ങന് നീട്ടിയതോടെ അതും വാങ്ങി ആശാൻ മരത്തിന് മുകളിലേക്ക് കുതിച്ചു.