രാജ്യത്ത് നാണയപ്പെരുപ്പം കൂടി

Webdunia
തിങ്കള്‍, 16 ജൂണ്‍ 2014 (13:10 IST)
രാജ്യത്ത് മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലുള്ള നാണയപ്പെരുപ്പം ഉയര്‍ന്നു. മേയ് മാസത്തെ അവലോകന നിരക്ക് അനുസരിച്ചാണ് 6.01% ആണ് നാണയപ്പെരുപ്പം.

ഏപ്രിലില്‍ ഇത് 5.2 ശതമാനമായിരുന്നു. അഞ്ചു മാസത്തിനുള്ളിലെ ഉയര്‍ന്ന നിരക്കാണിത്. പരമാവധി 5.4% വരെ എത്തുമെന്ന സാമ്പത്തിക നിരീക്ഷകരുടെ പ്രതീക്ഷ കടത്തിവെട്ടിയാണ് 6.01ല്‍ എത്തിയത്.

എണ്ണ, ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ന്നതാണ് നിരക്ക് കുതിച്ചുയരാന്‍ കാരണം. കഴിഞ്ഞ വര്‍ഷം മേയില്‍ 8.28% ആയിരുന്നു നാണയപ്പെരുപ്പം.