മൈക്രോമാക്‌സ് കാന്‍വാസ് 6 പ്രോ വിപണിയില്‍

തിങ്കള്‍, 25 ഏപ്രില്‍ 2016 (11:33 IST)
മൈക്രോമാക്‌സ് കാന്‍വാസ് 6 പ്രോ വിപണിയിലെത്തി. കമ്പനിയുടെ എക്‌സ്‌ക്ലൂസീവ് ഓണ്‍ലൈന്‍ സ്‌റ്റോറായ സ്‌റ്റോര്‍.മെക്രോമാക്‌സ്ഇന്‍ഫോ.കോം വഴി വില്‍ക്കുന്ന കാന്‍വാസ് 6, കാന്‍വാസ് 6 പ്രോ എന്നിവയ്ക്ക് 13,999 രൂപയാണ് വില. നിലവില്‍ കാന്‍വാസ് 6 പ്രോ മാത്രമാണ് കമ്പനി വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കാന്‍വാസ് 6 ന്റ വില്‍പ്പന എന്നു മുതല്‍ ആരംഭിക്കുമെന്ന് ഇതില്‍ വ്യക്തമാക്കിയിട്ടില്ല.
 
കാന്‍വാസ് 6ലെ പോലെതന്നെ  5.5 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേയാണ് കാന്‍വാസ് 6 പ്രോയ്ക്കുമുള്ളത്. 4 ജിബി റാമും 16 ജിബി ഇന്റേണല്‍ മെമ്മറിയുമാണ് ഫോണിനുള്ളത്. അതേസമയം കാന്‍വാസ് 6 മോഡല്‍ 3ജിബി റാമും 32 ജിബി സ്‌റ്റോറേജ് സ്‌പേസുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. രണ്ട് ഫോണുകള്‍ക്കും 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയാണുള്ളത്. 6 പ്രോയില്‍ നിന്ന് വ്യത്യസ്തമായി 6ന് പിന്നില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്ന പ്രത്യേകതയുമുണ്ട്. കാന്‍വാസ് 6 ല്‍ 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുള്ളപ്പോള്‍ 6 പ്രോയില്‍ 5 മെഗാപിക്‌സല്‍ ക്യാമറയാണ് ഉള്ളത്.
 
3000 എംഎഎച്ച് ബാറ്ററിയുള്ള 6 പ്രോയ്ക്ക് കമ്പനി 9 മണിക്കൂര്‍ സംസാരശേഷിയാണ് വാദ്ഗാനം ചെയ്യുന്നത്. 4ജി യും ലഭ്യമാണ് എന്നതാണ് രണ്ട് ഫോണുകളുടേയും മറ്റൊരു സവിശേഷത.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക