അമ്പരപ്പിക്കുന്ന ലുക്കില്‍ ടിവിഎസ് വിക്ടര്‍ പ്രീമിയം എഡിഷന്‍ മാറ്റ് സീരീസ് ഇന്ത്യയില്‍; വിലയോ ?

ബുധന്‍, 10 ജനുവരി 2018 (11:47 IST)
വിക്ടര്‍ പ്രീമിയം എഡിഷന്റെ പുതിയ മാറ്റ് സീരീസുമായി ടിവിഎസ്. വപ്പിന്റെ പിന്തുണ നേടിയ മാറ്റ് സില്‍വര്‍, വെള്ളയുടെ പിന്തുണയോടെയുള്ള മാറ്റ് ബ്ലൂ എന്നീ നിരഭേദങ്ങളിലാണ് പുതിയ മാറ്റ് സീരീസ് മോട്ടോര്‍സൈക്കിളുകള്‍ എത്തുന്നത്. 55,890 രൂപയാണ് ഈ പ്രീമിയം എഡിഷന്റെ എക്‌സ്‌ഷോറൂം വില.
 
പുതിയ മാറ്റ് നിറത്തിന് പുറമെ വൈസറിന് നല്‍കിയിട്ടുള്ള ക്രോം ഗാര്‍ണിഷും, ഡ്യൂവല്‍ടോണ്‍ ബീജ് സീറ്റും ഈ ബൈക്കിനെ ആകര്‍ഷകമാക്കുന്നു. പരമാവധി 9.3 ബി എച്ച് പി കരുത്തും 9.4 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 4 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്‌. 
 
പുതിയ മാറ്റ് നിറഭേദങ്ങള്‍ കൂടാതെ യെല്ലോ ഗ്രാഫിക്‌സോടെയുള്ള ബ്ലാക് നിറത്തിലും ഗോള്‍ഡന്‍ ഗ്രാഫിക്‌സോടെയുള്ള റെഡ് നിറത്തിലും ടിവിഎസ് വിക്ടര്‍ പ്രീമിയം എഡിഷന്‍ ഒരുങ്ങുന്നതായും കമ്പനിയുടെ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍