ജിപ്‌സി അല്ല, ഇനി വരാൻ പോകുന്നത് ജിമ്‌നിയുടെ തേരോട്ടകാലം, കരുത്തൻ എസ്‌യുവിയെ വിപണിയിലെത്തിക്കാൻ മാരുതി !

Webdunia
വ്യാഴം, 29 ഓഗസ്റ്റ് 2019 (18:50 IST)
ഇന്ത്യയിലാകെ തരംഗമായി മാറിയ മാരുതി സുസൂക്കിയുടെ വാഹനമാണ് ജിപ്സി. ഏത് പ്രതലത്തിലൂടെയും എളുപ്പത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന വാഹനത്തെ ഇന്ത്യൻ സൈനിക വിഭാഗങ്ങളും ഉപയോഗപ്പെടുത്തി. മിക്ക സംസ്ഥാനങ്ങളിലും പൊലീസേനയുടെയും ഭാഗമായിരുന്നു ജിപ്സി. ഇടക്ക് വാഹനത്തിന്റെ നിർമ്മാണം അവസാനിപ്പിക്കാൻ മാരുതി സുസൂക്കി തീരുമാനിച്ചിരുന്നു എങ്കിലും. വാഹനത്തിന് ലഭിക്കുന്ന സ്വീകാര്യത കാരണം തീരുമാനം മാറ്റുകയായിരുന്നു.
 
ജിപ്സിക്ക് പിൻഗാമിയായി സുസൂക്കി തങ്ങളുടെ കരുത്തൻ ജിമ്‌നിയെ ഇന്ത്യയിൽ എത്തിക്കാൻ തയ്യാറെടുക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. അടുത്ത വർഷത്തോടെ ജി‌മ്നിയുടെ ഒന്നാം തലമുറ പതിപ്പിന്റെയും ജിപ്‌സിയുടെ നാലം തലമുറ പതിപ്പിന്റെയും നിർമ്മാണം ഇന്ത്യയിൽ ആരംഭിക്കാൻ മാരുതി സുസൂക്കി ലക്ഷ്യമിടുന്നതായാണ് സൂചന. ഓഫ്റോഡ് സ്പോർട്ട്‌സ് വാഹനമായും ദൈനംദിന ആവശ്യങ്ങൾക്കും ഒരുപോലെ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന സുസൂക്കിയുടെ എസ്‌യുവിയാണ് ജിമ്‌നി.
 
കഴിഞ്ഞ വർഷമാണ് ജിമ്‌നിയെ ജപ്പാൻ വിപണിയിലെത്തിയത്. തുടർന്ന് അന്താരാഷ്ട്ര വിപണികളിൽ ജിമ്‌നി മികച്ച പ്രകടനമാണ് കഴ്ചവച്ചത്, നിലവിൽ ജപ്പാനിൽ നിർമ്മിച്ച് മറ്റുരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന രീതിയാണ് ഉള്ളത്. എന്നാൽ ജി‌മ്നിയുടെ നിർമ്മാണം ഇന്ത്യയിൽ ആരംഭിക്കുന്നതോടെ വഹനത്തിന്റെ കയറ്റുമതി കേന്ദ്രമായി ഇന്ത്യ മാറിയേക്കും.
 
660 സിസി, ത്രീ സിലണ്ടർ, ടർബോ പെട്രോൾ എൻജിനിലാണ് വാഹനം ജപ്പാൻ വിപണിയിലുള്ളത്ത് എന്നാൽ മറ്റു രാജ്യങ്ങളിൽ 104 ബി എച്ച് പിയോളം കരുത്തും 138 എൻ എം ടോർക്കും സൃഷ്ടീക്കുന്ന 1.5 ലീറ്റർ ഫോർ സിലിണ്ടർ, കെ സീരീസ്, നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിൻ വകഭേതത്തിലാണ് വാഹനം വിൽപ്പനക്കുള്ളത്. ഇന്ത്യയിൽ എർട്ടിഗയിലും സിയസിലു ഉപയോഗിച്ചിരിക്കുന്നതും ഈ എഞ്ചിൻ തന്നെയാണ്. ഇതേ 1.5 നാചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ തന്നെയാകും ജി‌മ്നി ഇന്ത്യൻ വിപണിയിലും എത്തുക എന്നാണ് റിപ്പോർട്ടുകൾ 

അനുബന്ധ വാര്‍ത്തകള്‍

Next Article