പുതിയ സ്വിഫ്റ്റ് സുരക്ഷയിലും താരം

വ്യാഴം, 29 മാര്‍ച്ച് 2018 (14:54 IST)
ഇന്ത്യയിലെ വാഹന പ്രേമികളുടെ മനസ്സ് കീഴടക്കിയ വാഹനമാണ് സ്വിഫ്റ്റ്. 2004ലാണ് കമ്പനി ഈ വാഹനത്തെ ആദ്യമായി അവതരിപ്പിക്കുന്നത്. അതിനു ശേഷം പിന്നോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല സ്വിഫ്റ്റിന്റെ കാര്യത്തിൽ മാരുതി സുസൂക്കിക്. ഇപ്പോഴിതാ സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ മോഡൽ തരംഗമാവുകയാണ് ഇന്ത്യൻ വിപണിയിൽ. മൂന്ന് മാസത്തിനുള്ളിൽ മൂന്ന് ലക്ഷത്തിലധികം വാഹനങ്ങൾ ബുക്ക്ചെയ്ത് കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും ബുക്കിങ്ങ് തുടർന്നു കൊണ്ടിരിക്കുകയാണ്.
 
പുതിയ സ്വിഫ്റ്റ് ആദ്യ കാഴ്ചയിൽ തന്നെ വാഹന പ്രേമികളുടെ മനം കവർന്നിരുന്നു. വാഹനത്തിന്റെ ഗ്രില്ലിനും ഹെഡ്‌ലൈറ്റിനുമെല്ലാം വരുത്തിയ മാറ്റങ്ങൾ വാഹനത്തിനു കൂടുതൽ ഭംഗി നൽകിയിരിക്കുന്നു. ഭംഗിയിൽ മാത്രമല്ല സുരക്ഷയിലും മുൻപന്തിയിലാണ് പുതിയ സ്വിഫ്റ്റ് എന്നാണ് യൂറോപ്പിൽ നടത്തിയ ക്രാഷ് ടെസ്റ്റ് വ്യക്തമാക്കുന്നത്. 
 
രണ്ട് വേരിയന്റുകളാണ് ടെസ്റ്റ് ചെയ്യപ്പെട്ടത്. ഇതിൽ എയർബാഗുകളും ഏബിഎസ് സംവിധാനവും ഉൾപ്പെടുന്ന അടിസ്ഥാന മോഡലിന് സെക്യൂരിറ്റിയിൽ ത്രീ സ്റ്റാർ ഗ്രേഡാണ് ലഭിച്ചിട്ടുള്ളത്. ബ്രേക്ക് അസ്സിസ്റ്റ് ഉൾപ്പടെയുള്ള സേഫ്റ്റീ പാക്ക് മോഡലാവട്ടെ നാലു സ്റ്റാർ സ്വന്തമാക്കി. മുന്നിലിരിക്കുന്ന ആളുകൾക്ക് 83 ശതമാനം സുരക്ഷയും പിന്നിലിരിക്കുന്ന കുട്ടികൾക്ക് 75 ശതമാനം സുരക്ഷയും ആടിസ്ഥാന മോഡൽ ഉറപ്പു വരുത്തുന്നു സേഫ്റ്റീ പാക്ക് മോഡലിൽ ഇത് യഥാക്രമം 88 ശതമാനവും 75 ശതമാനവുമാണ്. യൂറോപ്യൻ വിപണികളിൽ പുറത്തിറക്കാനായുള്ള വാഹനമാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്.
 
ഫെബ്രുവരിയിൽ നടന്ന 2018 ഓട്ടോ എക്സ്പോയിലാണ് പുതിയ സ്വിഫ്റ്റിനെ കമ്പനി അവതരിപ്പിക്കുന്നത്. വാഹനത്തിന്റെ പെട്രോൾ ഡീസൽ പതിപ്പുകൾ കമ്പനി പുറത്തിറക്കും. 5 ഗിയർ മാനുവർ, ഓട്ടൊമറ്റിക് ഗിയർബോക്സ് വേരിയന്റുകളിലും വാഹനം ലഭ്യമാകും. 82 ബി എച്ച് പി കരുത്തുള്ള എഞ്ചിനാകും പെട്രോൽ മോഡലിൽ ഉപയോഗിക്കുക. ഡിസൽ മോഡലിൽ ഇത് 75 ബി എച്ച് പി ആകും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍