18 ദിവസത്തിനുള്ളിൽ 15,000 കടന്ന് മഹീന്ദ്ര ഥാറിന്റെ ബുക്കിങ് !

ബുധന്‍, 21 ഒക്‌ടോബര്‍ 2020 (14:11 IST)
ആഗസ്റ്റ് 15ന് വാാഹനത്തെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു എങ്കിലും ഈ മാസം രണ്ടാം തീയതിയാണ് മഹീന്ദ്ര ഥാറിന്റെ വില പ്രഖ്യാപിച്ചതും ബുക്കിങ് ആരംഭിച്ചതും. 18 ദിവസങ്ങൾക്കുള്ളിൽ ഥാറിനായുള്ള ബുക്കിങ് 15,000 കടന്നു മുന്നേറുകയാണ്. ഡീലഫ്ർഷിപ്പുകൾ വഴി ഥാറിനായി 65,000 ലധികം അന്വേഷണങ്ങൾ ലഭിച്ചതായി മഹിന്ദ്ര വ്യക്തമാക്കി, പുത്തൻ ഥാറിനായി ഒരുക്കിയ പ്രത്യേക വെബ്സൈറ്റുൽ 8 ലക്ഷത്തോളം ആളുകളാണ് സന്ദർശിച്ചത്. 
 
ഇതുവരെ പുതിയ ഥാര്‍ ബുക്ക് ചെയ്തിട്ടുള്ളവരില്‍ 57 ശതമാനം പേരും ആദ്യമായാണ് ഒരു വാഹനത്തിന്റെ ഉടമകളാകാൻ പോകുന്നത്. ഓട്ടോമാറ്റിക് മോഡലുകള്‍ക്കാണ് കൂടുതൽ ആവശ്യക്കാർ എന്നും മഹീന്ദ്ര വ്യക്തമാക്കുന്നു. 9.80 ലക്ഷം മുതൽ 13.75 ലക്ഷം വരെയാണ് രണ്ടാം തലമുറ ഥാറിന്റെ എക്സ് ഷോറൂം വില. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിൽ എഎക്‌സ്, എല്‍എക്‌സ് എന്നിങ്ങനെ രണ്ട് സീരീസുകളിൽ എട്ട് വേരിയന്റുകളായാണ് ഥാര്‍ എത്തുന്നത്. എഎ.ക്സ് അഡ്വഞ്ചര്‍ സീരീസും എല്‍എക്സ് ലൈഫ് സ്റ്റൈല്‍ മോഡലുമായിരിക്കും. 150 ബിഎച്ച്‌പി പവറും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിയ്ക്കുന്ന 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 130 ബിഎച്ച്‌പി പവറും 300 ടോർക്കും സൃഷ്ടിയ്ക്കുന്ന 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനുകളാണ് വാഹനത്തിന് കരുത്തുപകരുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍