മഹീന്ദ്ര ഥാറിന് വില 9.80 ലക്ഷം മുതൽ, ബുക്കിങ് ആരംഭിച്ചു

Webdunia
തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (15:08 IST)
വാഹനപ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മഹിന്ദ്ര ഥാറിന്റെ വില പ്രഖ്യാപിച്ചു. ആഗസ്റ്റ് 15ന് വാാഹനത്തെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു എങ്കിലും വിലയുടെ കാര്യത്തിൽ മഹീന്ദ്ര ഒരു സസ്‌പെൻസ് സൂക്ഷിച്ചിരുന്നു. ആ സസ്‌പൻസ് ഇപ്പോൾ പുറത്തുവിട്ടിരിയ്ക്കുന്നു. 9.80 ലക്ഷം മുതൽ 12.95 ലക്ഷം വരെയാണ് രണ്ടാം തലമുറ ഥാറിന്റെ എക്സ് ഷോറൂം വില. വഹനത്തിനായുള്ള ബുക്കിങും ആരംഭിച്ചു.    
 
പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിൽ എ.എക്‌സ്, എല്‍.എക്‌സ് എന്നിങ്ങനെ രണ്ട് സീരീസുകളിൽ എട്ട് വേരിയന്റുകളായാണ് ഥാര്‍ എത്തുന്നത്. എഎ.ക്സ് അഡ്വഞ്ചര്‍ സീരീസും എല്‍എക്സ് ലൈഫ് സ്റ്റൈല്‍ മോഡലുമായിരിക്കും. 150 ബിഎച്ച്‌പി പവറും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിയ്ക്കുന്ന 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 130 ബിഎച്ച്‌പി പവറും 300 ടോർക്കും സൃഷ്ടിയ്ക്കുന്ന 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനുകളാണ് വാഹനത്തിന് കരുത്തുപകരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article