ലാൻഡ്ഫോൺ ഇനിമുതൽ പോക്കറ്റിലിട്ടുകൊണ്ട് നടക്കാം

വ്യാഴം, 7 ജൂലൈ 2016 (08:30 IST)
കേൾക്കുമ്പോൾ തോന്നും പുതിയ ലാൻഡ്ഫോൺ ഇറങ്ങുകയാണെന്ന്. എന്നാൽ സംഭവം വേറെയാണ്. ലാൻഡ്ഫോണിൽ നിന്നും സ്മാർട്ട്ഫോണിലേക്ക് കോളുകൾ ബന്ധിപ്പിക്കാനുള്ള സംവിധാനമാണ് വരുന്നത്. മറിച്ചും കോളുകൾ സ്വീകരിക്കാൻ സാധിക്കും. വോയ്‌സ് ബ്രിജ് എന്ന പുതിയ സംവിധാനമാണ് ലാൻഡ്‌ഫോൺ ഉപയോഗം പൂർണമായും മൊബൈൽ ഫോൺ വഴി നടത്താൻ സഹായിക്കുന്നത്. 
 
വോയ്‌സ് ബ്രിജ് റൂട്ടറും മൊബൈൽ ആപ്പും വഴിയാണ് ഇത് പ്രവർത്തിക്കുന്നത്. റൂട്ടർ ലാൻഡ്‌ഫോണുമായി ബന്ധിപ്പിച്ച ശേഷം ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്യുക. റൂട്ടറും ഫോണും ഒരേ വൈഫ് കണക്ഷനു കീഴിലാണെങ്കിൽ വൈഫൈ വഴി കോളുകൾ സ്വീകരിക്കാനും വിളിക്കാനും കഴിയും. ഫോണുമായി നിങ്ങൾ ദൂരേയ്ക്കു പോവുകയാണെങ്കിൽ ഇത് മൊബൈൽ ഡേറ്റ വഴി നടക്കും. ഈ 30ന് യുഎസിൽ വിൽപന ആരംഭിക്കുന്ന വോയ്‌സ്ബ്രിജിന് ഏകദേശം 6000 രൂപയാണ് വില. 

വെബ്ദുനിയ വായിക്കുക