ഇനി ഇത്തിഹാദുമായി ചേര്‍ന്ന് അന്താരാഷ്ട്ര സര്‍വീസുകളുടെ എണ്ണം കൂട്ടുകയാണ് ജെറ്റ് എയറിന്ന്റെ മുന്നുലുള്ള പോംവഴി. ജെറ്റിന്റെ അന്താരാഷ്ട്ര സര്‍വീസുകള്‍ ലാഭത്തിലാണ് എങ്കിലും യൂറോപ്പ്, ചൈന, ഓസ്‌ട്രേലിയ, ദക്ഷിണ പൂര്‍വേഷ്യ എന്നീ മേഖലകള്‍ കമ്പനിക്ക് ഇന്നും അപ്രാപ്യമാണ്. ഇത്തിഹാദുമായി കൈകോര്‍ക്കുന്നതൊടെ ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് ജെറ്റ് എയര്‍ കരുതുന്നത്.