വരും ദിവസങ്ങളില്‍ നിങ്ങളുടെ കൈയില്‍ ഒരു രൂപ ഉണ്ടാകുമോ ? എങ്കില്‍ ഇതാ ഒരു സ്മാര്‍ട്ട്ഫോണ്‍!

ശനി, 16 ജൂലൈ 2016 (12:32 IST)
ഇന്ത്യന്‍ വിപണി കീഴടക്കിയ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വമ്പന്‍ ഓഫറുകളുമായി ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി. ഫ്ളാഷ് ഡീലിലൂടെ വെറും ഒരു രൂപയ്ക്ക് ഫോണ്‍ സ്വന്തമാക്കാനുള്ള അവസരമാണ് കമ്പനി ഒരുക്കുന്നത്. ജൂലൈ 20 മുതല്‍ 22 വരെയാണ് ഷവോമിയുടെ ഈ പ്രത്യേക ഓഫര്‍.
 
ഷവോമിയുടെ പുതിയ ഓഫര്‍ ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്യുന്നതിലൂടെ ആര്‍ക്കും ഈ ഡീലില്‍ പങ്കെടുക്കാം. എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ടു മണിയ്ക്കാണ് മത്സരം നടക്കുന്നത്. ഇതിലൂടെ ആദ്യ ദിനം ഷവോമി എം ഐ 5, രണ്ടാം ദിനം ഷവോമി റെഡ്‌മി നോട്ട് 3, അവസാന ദിനം ഷവോമി എം ഐ മാക്സ് എന്നിവയാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.
 
ഇത് കൂടാതെ 1999 രൂപയുടെ ബ്ലൂടൂത്ത് സ്പീക്കര്‍ 700 രൂപയ്ക്ക് സ്വന്തമാക്കാനാവുന്ന ഓഫറും 10000mah പവര്‍ ബാങ്ക്, ഹെഡ്‌ഫോണ്‍ തുടങ്ങിയവയുടെ ലിമിറ്റഡ് സ്റ്റോക്ക് ഓഫറും കമ്പനി മുന്നോട്ട് വയ്ക്കുന്നുണ്ട്. 2014ലാണ് ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി ഇന്ത്യന്‍ വിപണിയിലെത്തുന്നത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ചൈനയുടെ ആപ്പിള്‍ എന്ന ഖ്യാതി സ്വന്തമാക്കാനും കമ്പനിക്ക് കഴിഞ്ഞു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക