ജനുവരി എട്ടിന് ബാങ്ക് ജീവനക്കാര്‍ ദേശീയ പണിമുടക്ക് നടത്തുന്നു

ചൊവ്വ, 29 ഡിസം‌ബര്‍ 2015 (09:37 IST)
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി എട്ടിന് ബാങ്ക് ജീവനക്കാര്‍ പണി മുടക്കുന്നു. ദേശീയ പണിമുടക്കിനാണ് ബാങ്ക് ജീവനക്കാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
 
അസോസിയേറ്റ് ബാങ്കുകളില്‍ സേവന കരാര്‍ ലംഘനങ്ങള്‍ അവസാനിപ്പിക്കുക, ആശ്രിത നിയമന പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാര്‍ ജനുവരി എട്ടിന് ദേശീയ പണിമുടക്ക് നടത്തുന്നത്.
 
ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കെ എസ് കൃഷ്ണയാണ് ഇക്കാര്യം അറിയിച്ചത്.  പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
 
പൊതുമേഖല - സ്വകാര്യ - വിദേശ വാണിജ്യബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കും. ഡിസംബര്‍ 30ന് പ്രകടനവും ജനുവരി അഞ്ചിന് ധര്‍ണയും നടക്കും.

വെബ്ദുനിയ വായിക്കുക