737 രൂപയ്ക്ക് 500 കിലോമീറ്റര്‍ ആകാശയാത്ര; തകര്‍പ്പന്‍ ഓഫറുമായി ഇന്‍ഡിഗോ !

Webdunia
ബുധന്‍, 23 നവം‌ബര്‍ 2016 (16:55 IST)
ആകാശയാത്രയ്ക്ക് തകര്‍പ്പന്‍ ഓഫറുമായി ഇന്‍ഡിഗോ രംഗത്ത്. ആഭ്യന്തര വിമാനയാത്രയ്ക്ക് 737 രൂപയുടെ ടിക്കറ്റ് നിരക്കുമായാണ് സ്‌പൈസ്‌ജെറ്റിനൊപ്പം ഇന്‍ഡിഗോയും രംഗത്തെത്തിയിരിക്കുന്നത്. നവംബര്‍ 24 വരെയാണ് ഈ ഓഫര്‍ പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരമുണ്ടാകുക. 2017 ജനുവരി 9 മുതല്‍ ഒക്ടോബര്‍ 28 വരെയുള്ള ദിവസങ്ങളിലെ യാത്രകള്‍ക്കായിരിക്കും ഈ നിരക്ക് ലഭ്യമാകുക.   
 
ചെന്നൈ, കോയമ്പത്തൂര്‍, ജമ്മു, ശ്രീനഗര്‍, ചണ്ഡീഗഡ്, ശ്രീനഗര്‍, അഗര്‍ത്തല, ഗുവാഹത്തി എന്നിങ്ങനെയുള്ള തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിലാണ് 737 രൂപയുടെ യാത്ര നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സമാനമായ ഓഫറുകളുമായാണ് കഴിഞ്ഞ തിങ്കളാഴ്ച സ്‌പൈസ്‌ജെറ്റും രംഗത്തെത്തിയിരുന്നത്. അതേസമയം എത്ര സീറ്റുകളിലാണ് ഈ നിരക്കില്‍ ടിക്കറ്റ് ലഭ്യമാകുകയെന്ന കാര്യം ഇരുകൂട്ടരും പുറത്തുവിട്ടിട്ടില്ല.
Next Article