ഇന്ത്യനടപ്പു സാമ്പത്തിക വര്‍ഷം മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ച് മുതല്‍ ആറ് ശതമാനം വരെ വളര്‍ച്ച നേടുമെന്ന് ഐഎന്‍ജി വൈശ്യ ബാങ്ക് സംഘടിപ്പിച്ച സര്‍വേ വ്യക്തമാക്കുന്നു. ഇന്ത്യന്‍ കമ്പനികള്‍ക്കിടെയില്‍ സംഘടിപ്പിച്ച സര്‍വേയുടെ ഫലമാണ് ബാങ്ക് പുറത്തുവിട്ടത്.
നടപ്പു വര്‍ഷം രൂപ ഡോളറിനെതിരെ 77 ശതമാനം മുന്നേറ്റം കാഴ്‌ചവയ്‌ക്കുമെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു. രൂപ നടപ്പു വര്‍ഷം ഡോളറിനെതിരെ 60ന് താഴേക്ക് വീഴില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 60 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
ഈവര്‍ഷം സെപ്‌തംബര്‍ വരെ രൂപ 58 എന്ന നിലവാരത്തില്‍ തുടരുമെന്നും പീന്നീട് 62ലേക്ക് കൂപ്പുകുത്തുമെന്നും 15 ശതമാനം പേര്‍ വിലയിരുത്തി. നടപ്പുവര്‍ഷം നാണയപ്പെരുപ്പം കുറയാനാണ് സാദ്ധ്യതയെന്നും സര്‍വേ പറയുന്നു.